28 November Sunday

മഴയാണ്‌, കരുതിയിരിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021
സ്വന്തം ലേഖകന്‍
കോഴിക്കോട്‌
മഴ കനത്ത സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കും സാധ്യതയേറെ. പല സ്ഥലങ്ങളിലും മലിനജലം കയറിയതിനാൽ എലിപ്പനിയടക്കമുള്ള രോഗങ്ങൾക്ക്‌ സാധ്യതയുണ്ടെന്ന്‌ ആരോഗ്യവിഭാഗം മുന്നറിയിപ്പ്‌ നൽകി. പകർച്ചവ്യാധി തടയാനുള്ള ജാഗ്രത പുലർത്തണമെന്നാണ്‌ നിർദേശം.
വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും വെള്ളത്തിൽ ഇറങ്ങുകയും മാലിന്യം വൃത്തിയാക്കുകയും ചെയ്യുന്നവരും മുൻകരുതലെടുക്കണം. എലിപ്പനിയെ പ്രതിരോധിക്കുന്ന ഡോക്സി സൈക്ലിൻ ഗുളിക സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കും. ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം ഡോക്സി സൈക്ലിൻ ഗുളിക കഴിക്കാൻ രക്ഷാപ്രവർത്തനങ്ങളിലും ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർ ശ്രദ്ധിക്കണമെന്ന്‌ ഡിഎംഒ ഡോ. വി ജയശ്രീ പറഞ്ഞു.
മുട്ടുവരെ മറയുന്ന പാദരക്ഷകൾ, ഗ്ലാസ്, മാസ്ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണം. ആരോഗ്യ വകുപ്പ് നടത്തുന്ന ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും ഡിഎംഒ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top