30 November Monday

ബൊട്ടാണിക്കൽ ഗാർഡനിൽ ഗവേഷണ ബ്ലോക്ക‌് ഉദ‌്ഘാടനം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020
കോഴിക്കോട‌്
മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ പ്ലാന്റ‌്​ സയൻസിൽ​  റിസർച്ച്​ ബ്ലോക്ക്​, ഗസ്​റ്റ്​ഹൗസ്​ കോംപ്ലക്​സ്, ഡിജിറ്റൽ ഗാർഡൻ  എന്നിവയുടെ  ഉദ്​ഘാടനം ചൊവ്വാഴ‌്ച നടക്കും.  പകൽ 10.30ന‌് വീഡിയോ കോൺഫറൻസിലൂടെയാണ്‌  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം നിർവഹിക്കുക. അക്വാട്ടിക്​ ബയോ പാർക്കിന്റെ നിർമാണോദ‌്ഘാടനവും അദ്ദേഹം നിർവഹിക്കും.
സസ്യശാസ്​ത്ര ഗവേഷണത്തിന്​ ഉന്നത നിലവാരമുള്ള പരീക്ഷണശാലകളും കോൺഫറൻസ്​ സൗകര്യവുമുള്ളതാണ്​ റിസർച്ച്​ ബ്ലോക്ക്​.   ഡിജിറ്റൽ രൂപത്തിൽ എല്ലാവിവരങ്ങളും ലഭ്യമാകുന്നതരത്തിലാണ്​ മലബാറിലെ  ആദ്യ ഡിജിറ്റൽ ഗാർഡന്റെ സംവിധാനം​. ജലജന്യസസ്യങ്ങളുടെ തനത്​ ആവാസവ്യവസ്ഥ പുനർസൃഷ്ടിച്ച്​ ജൈവ വൈവിധ്യ സംരക്ഷണവും മഴവെള്ളസംഭരണിയുമെല്ലാം ഉൾക്കൊള്ളിച്ചാണ്​ അക്വാട്ടിക്​ ബയോ പാർക്ക്​ ഒരുക്കുക. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top