24 November Tuesday

ജില്ലാ പഞ്ചായത്തിന് നവീകരിച്ച കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്തശേഷം ഹാളിനകത്തേക്ക്‌ പ്രവേശിക്കുന്ന മന്ത്രി ടി പി രാമകൃഷ്ണൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി സമീപം

കോഴിക്കോട് 
ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും നിർമാണം പൂർത്തീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. മികച്ച വികസന പ്രവർത്തനങ്ങൾ കാഴ്ചവയ്‌ക്കാൻ  ജില്ലാ പഞ്ചായത്തിന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം തടയുന്നതിലും ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിലും  ജില്ലാ പഞ്ചായത്തും മറ്റു തദ്ദേശസ്ഥാപനങ്ങളും നല്ലനിലയിൽ പ്രവർത്തിച്ചു–- മന്ത്രി പറഞ്ഞു.   
 ലിഫ്റ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കിയത്. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ മുകളിലാണ് ഓഡിറ്റോറിയം. 300 പേർക്ക് ഇരിക്കാം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബാബു പറശ്ശേരി അധ്യക്ഷനായി. 
വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സെക്രട്ടറി വി ബാബു, സ്ഥിരംസമിതി ചെയർമാന്മാരായ മുക്കം മുഹമ്മദ്, പി കെ സജിത, പി ജി ജോർജ്, സുജാത മനക്കൽ, മുൻ പ്രസിഡന്റ് കെ പി കുഞ്ഞമ്മദ്കുട്ടി, മെമ്പർമാരായ എ കെ ബാലൻ, അഹമ്മദ് പുന്നക്കൽ തുടങ്ങിയവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top