12 November Tuesday

ഫാത്തിമ ജുവൈരിയയുടെ സമരത്തിന് പിന്തുണയുമായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019
നാദാപുരം
നീതി നിഷേധിക്കപ്പെട്ട് ഭർത്താവിന്റെ വീട്ടുപടിക്കൽ കുത്തിയിരിപ്പ് സമരം നടത്തുന്ന മുളിവയൽ ഉണ്ണിയോട്ട് കുനിയിൽ ഫാത്തിമ ജുവൈരിയക്കും  മക്കള്‍ക്കും പിന്തുണയുമായി സിപിഐ എം. അച്ചാറ് കണ്ടി ഷെമീറിന്റെ  വാണിമേൽ മാമ്പിലാക്കൂലിലെ വീടിന് മുമ്പിലാണ് യുവതിയും മക്കളും കഴിഞ്ഞ ഏഴ് ദിവസമായി സമരം നടത്തുന്നത്. ഇവർക്ക് പിന്തുണയുമായി ശനിയാഴ്ച സിപിഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തുവിന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദര്‍ശനം നടത്തി. വിശദീകരണ യോഗം പി പി ചാത്തു  ഉദ്ഘാടനം ചെയ്തു. എം കെ ബാലൻ അധ്യക്ഷനായി. ടി പി കുമാരൻ, എൻ പി ദേവി, ടി കെ ലിസ, പി ചോയിക്കുട്ടി, കെ പി വസന്തകുമാരി എന്നിവർ സംസാരിച്ചു. വാണിമേൽ ലോക്കൽ സെക്രട്ടറി കെ പി രാജൻ സ്വാഗതം പറഞ്ഞു. സമരത്തിന് പിന്തുണയേകി അടുത്ത ദിവസം സമര സഹായസമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top