20 November Wednesday

ശാസ്ത്രോത്സവം; നാദാപുരം ഗവ. യുപിക്ക് മികച്ച നേട്ടം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 

നാദാപുരം
ഉമ്മത്തൂരിൽ മൂന്നുദിവസങ്ങളിലായി നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിൽ നാദാപുരം ഗവ. യുപി സ്‌കൂളിന് മികച്ച നേട്ടം. എൽപി വിഭാഗം പ്രവൃത്തി പരിചയ മേള, യുപി വിഭാഗം ഗണിതശാസ്ത്ര മേള, ഐടി മേള, സാമൂഹ്യ ശാസ്ത്ര മേള എന്നിവയില്‍ സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 
പ്രവൃത്തി പരിചയമേള  യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വിലങ്ങാട് സെന്റ് ജോർജ് സ്കൂളും ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ വെള്ളിയോട് ഗവ. ഹയർ സെക്കന്‍ഡറിയുമാണ് ജേതാക്കൾ. 
ഗണിതമേളയിൽ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ ക്രസന്റ് ഹയർ സെക്ക‍ന്‍ഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ പേരോട്, വളയം ഹൈസ്കൂളുകളും എൽപി വിഭാഗത്തിൽ നാദാപുരം സിസിയുപിയും ചാമ്പ്യൻമാരായി.
ഐടി മേള ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ കല്ലാച്ചി ഗവ. ഹയർ സെക്കന്‍ഡ റിയും  ഹൈസ്കൂൾ വിഭാഗത്തിൽ പേരോടും ഒന്നാമതെത്തി. 
ശാസ്ത്രമേളയിൽ എൽപി, യുപി വിഭാഗങ്ങളിൽ സിസി യുപിയും  ഹൈസ്കൂൾ വിഭാഗത്തിൽ വളയം ഗവ. ഹൈസ്കൂളും ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കന്‍ഡറിയും ചാമ്പ്യൻമാരായി.
പ്രധാന വാർത്തകൾ
 Top