13 November Wednesday

എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ പൊതുയോഗം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 

കൊടുവള്ളി
കിഴക്കോത്ത് കച്ചേരിമുക്ക് മൂനമണ്ണിൽ തോട് പാലം അപ്രോച്ച്‌ റോഡ് പ്രവൃത്തി തടഞ്ഞ മുസ്ലിംലീഗ്‌ നടപടിക്കെതിരെ എൽഡിഎഫ് സായാഹ്ന ധർണയും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി. ഒ പി ഐ കോയ, എൻ കെ സുരേഷ്, എം സത്താർ, സി പോക്കർ, നസീമ ജമാലുദ്ദീൻ, വഹാബ് മണ്ണിൽക്കടവ്, കെ സുധാകരൻ, പി ശ്രീധരൻ, സലീം കളരിക്കൽ എ കെ ഫസൽ, സി കെ. സലീം, പി ടി ബാബുരാജ് എന്നിവർ സംസാരിച്ചു.
 മൂനമണ്ണിൽ തോട് പാലത്തിന്റെ അപ്രോച്ച്‌ റോഡിലെ വിള്ളൽ പരിഹരിക്കുന്നതിന്‌ എൽഎസ്ജിഡി എക്‌സിക്യുട്ടീവ്‌ എൻജിനിയർ കെ ജി സന്ദീപിന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കൽ സംഘം ഞായറാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. കോൺക്രീറ്റ് ചെയ്ത മുഴുവൻ ഭാഗവും പൊളിച്ച്‌ വീണ്ടും കോൺക്രീറ്റ് ചെയ്യാൻ ടെക്‌നിക്കൽ സംഘം നിർദേശിക്കുകയുംചെയ്തിരുന്നു. ഇതനുസരിച്ച് കരാറുകാരൻ കോൺക്രീറ്റ് പൊളിച്ചുമാറ്റാൻ എത്തിയപ്പോഴാണ്‌ മുസ്ലിംലീഗുകാർ പ്രവൃത്തി തടസ്സപ്പെടുത്തിയത്‌.
പ്രധാന വാർത്തകൾ
 Top