06 December Tuesday

ഗവർണർ വെല്ലുവിളിക്കുന്നത്‌ 
പൊതുസമൂഹത്തെ: എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

എം കെ ചെക്കോട്ടി അനുസ്മരണ സമ്മേളനം എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു

പേരാമ്പ്ര
വർഗീയ ശക്തികളുടെ താളത്തിനുതുള്ളുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കേരളത്തിലെ ജനാധിപത്യ പൊതുസമൂഹത്തെയാണ്‌ വെല്ലുവിളിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. ആർഎസ്എസിന്റെ കൈയിലെ കളിപ്പാവയായി തരംതാഴ്ന്ന ഗവർണർക്കെതിരെ ജനാധിപത്യ പ്രതിഷേധം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയൂരിൽ എം കെ ചെക്കോട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്‌.
അണികളും നേതാക്കളും കൂടൊഴിഞ്ഞുപോകുന്ന കോൺഗ്രസിന് രാജ്യത്തെ
രക്ഷിക്കാനോ ബിജെപിക്ക് ബദലാവാനോ സാധിക്കില്ല. രാജ്യത്തിന്റെ  സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും പരിക്കേൽക്കാതെ സംരക്ഷിക്കാനും ബിജെപിയെ തറപറ്റിക്കാനും ഇടതുപക്ഷം മുൻകൈയെടുക്കും. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര തട്ടുകട മിസ്സാക്കാത്ത യാത്രയായി മാറിയെന്നും സ്വരാജ്‌ പറഞ്ഞു. പി എം കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top