25 October Monday
ചെങ്ങോട്ടുകാവ്‌ റെയിൽവേ മേൽപ്പാലം

പൊട്ടിയ റോഡിൽ ഇന്നുമുതൽ 
റീടാറിങ്‌: മന്ത്രി റിയാസ്

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
 
കൊയിലാണ്ടി
ദേശീയപാതയിൽ ചെങ്ങോട്ടുകാവ് റെയിൽവേ  മേൽപ്പാലം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം ഈ ഭാഗത്ത് ഗതാഗത സ്തംഭനം പതിവാണ്‌.  കാനത്തിൽ ജമീല എംഎൽഎ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നായിരുന്നു സന്ദർശനം. അടിയന്തര പ്രവൃത്തികൾ നടത്തി പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.  
പാലത്തിന്റെ ഇരുഭാഗത്തും 150 മീറ്റർ നീളത്തിൽ ടാറിങ്‌  തിങ്കളാഴ്ച തന്നെ ആരംഭിക്കും.  നേരത്തെ ഫണ്ട് അനുവദിച്ച പാലത്തിന്റെ കീഴ്ഭാഗത്ത് അരങ്ങാടത്തു നിന്ന് ബീച്ച് ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിന്റെ ടാറിങ്ങും, പാലത്തിന്റെ തകർന്ന കൈവരികളുടെ പുനർനിർമാണവും അധികം വൈകാതെ നടക്കും. അടുത്ത വർഷത്തോടെ പാലത്തിന്റെ രണ്ടു ഭാഗത്തും ഇന്റർലോക്ക് ചെയ്യും. നശിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക്‌ തൂണുകൾ മാറ്റാനും ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. കാനത്തിൽ ജമീല എംഎൽഎ, പന്തലായനി  ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ ജുബീഷ്, വാർഡ് മെമ്പർ സുധ, സിപിഐ എം ലോക്കൽ സെക്രട്ടറി അനിൽ പറമ്പത്ത്, എ സോമശേഖരൻ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ദേശീയപാത വിഭാഗം സൂപ്രണ്ടിങ്‌ എൻജിനിയർ ജി എസ്  ദിലീപ് ലാൽ, എക്സിക്യൂട്ടീവ് എൻജിനിയർ  പി കെ ജമാൽ മുഹമ്മദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി കെ രഞ്ജി, അസിസ്റ്റന്റ് എൻജിനിയർ എൻ  ജാഫർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top