06 October Thursday

ബാലുശേരി 
താലൂക്കാശുപത്രിയിൽ 
തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

ബാലുശേരി താലൂക്കാശുപത്രിയിലെ ക്വാർട്ടേഴ്സിൽ പടർന്ന തീ ഫയർ 
ആൻഡ്‌ റസ്ക്യൂ ടീം അണയ്ക്കുന്നു

ബാലുശേരി
ബാലുശേരി താലൂക്കാശുപത്രിയിലെ ക്വാർട്ടേഴ്സിൽ തീപിടിത്തം. വെള്ളി പകൽ ഒന്നോടെയാണ്‌ തീപിടിത്തമുണ്ടായത്. ക്വാർട്ടേഴ്സിന്റെ ജനൽ, കട്ടിള ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് തീപിടിച്ചു. നരിക്കുനിയിൽ നിന്നെത്തിയ ഫയർ ആൻഡ്‌ റസ്ക്യൂ ടീമും ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ആരെങ്കിലും സിഗരറ്റ് കുറ്റിയെറിഞ്ഞതിനെ തുടർന്ന് ചപ്പുചവറുകൾക്ക് തീപിടിച്ചതാകാം തീ പടരാൻ  ഇടയായതെന്നാണ് പ്രാഥമിക നിഗമനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top