മേപ്പയ്യൂർ
മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച മൂന്നുനില കെട്ടിടം ടി പി രാമകൃഷ്ണൻ എംഎൽഎ നാടിന് സമർപ്പിച്ചു. വിഎച്ച്എസ്ഇ ഡയറക്ടറേറ്റിന്റെ ഡിപ്പാർട്ട്മെന്റ് പ്ലാൻ ഫണ്ടിൽനിന്ന് 2.07 കോടി രൂപ ചെലവിട്ടാണ് നിർമാണം.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. ടി കെ ബിനീഷ് റിപ്പോർട്ടും ഡോ. സെഡ് എ അൻവർ ഷമീം അക്കാദമിക് റിപ്പോർട്ടും അവതരിപ്പിച്ചു. എൻഎസ്‌ക്യൂഎഫ് ലാബ് വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി ഉന്നത വിജയികൾക്കുള്ള ഉപഹാരം മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ വിതരണം ചെയ്തു.
ഹയർ സെക്കൻഡറി, വിഎച
്ച്എസ്ഇ വിജയികളെ ജില്ലാ പഞ്ചായത്ത് അംഗം സി എം ബാബു അനുമോദിച്ചു. ഡോക്ടറേറ്റ് ലഭിച്ച ഹയർ സെക്കൻഡറി പ്രിൻസിപ്പലിനേയും ഗാന്ധിവായന സംഘാടകരേയും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അനുമോദിച്ചു. എൻഎംഎംഎസ് വിജയികൾക്കുള്ള ഉപഹാരങ്ങൾ ഭാസ്കരൻ കൊഴുക്കല്ലൂർ വിതരണം ചെയ്തു.
രാജ്യപുരസ്കാർ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി രമ്യ സമ്മാനിച്ചു. പി പ്രശാന്ത്, ഷബീർ ജന്നത്ത്, എം എം ബാബു, കെ നിഷിദ് തുടങ്ങിയവർ സംസാരിച്ചു. കെ രാജീവൻ സ്വാഗതവും ടി കെ പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..