17 September Tuesday

കയര്‍ മേഖലയില്‍ 2.5 കോടിയുടെ നഷ്ടം

സ്വന്തം ലേഖികUpdated: Tuesday Aug 20, 2019
കോഴിക്കോട്‌ 
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലെ കയർ മേഖലയ്ക്ക്  2.4 കോടി രൂപയുടെ നഷ്ടം. കെട്ടിടങ്ങൾക്ക് 144 ലക്ഷം രൂപയുടെ നാശമാണുണ്ടായത്‌. 73 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികളും 23 ലക്ഷത്തിന്റെ ഉൽപ്പന്നങ്ങളും നശിച്ചു.  53 സംഘങ്ങളിലെ 1538 തൊഴിലാളികൾക്ക്‌ ഒട്ടനവധി തൊഴിൽ ദിനങ്ങളും ഇല്ലാതായി.
58 കയർ സഹകരണ സംഘങ്ങളിൽ 43 എണ്ണത്തിലും നാശമുണ്ടായി. ഒളവണ്ണ, ഫറോക്ക്, നല്ലളം, പെരുമണ്ണ,  നഗര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സംഘങ്ങൾക്കാണ് കൂടുതൽ ദുരിതം. ഫറോക്ക്, ഇരിങ്ങല്ലൂർ, ഒടുമ്പ്ര കയർ സഹകരണ സംഘങ്ങളിൽ സ്ഥാപിച്ച ചകിരിമില്ലുകൾ  വെള്ളത്തിൽ മുങ്ങി. മറ്റു സംഘങ്ങളിലെ വില്ലോയിങ്‌ ഉപകരണങ്ങൾ, ഇലക്‌ട്രോണിക്‌ റാട്ടകൾ എന്നിവ നശിച്ചു. വീടുകളിൽ കയർ ഉൽപ്പാദിപ്പിക്കുന്നതിന്‌ തൊഴിലാളികൾക്ക് നൽകിയ 170 ഇലക്‌ട്രോണിക്‌ റാട്ടകളും കേടായി. മിക്ക സംഘങ്ങളുടെയും കെട്ടിടങ്ങളുടെ ചുമരുകൾക്ക് വിള്ളലുണ്ടായി. തറ താഴ്ന്നും മേൽക്കൂര വീണും താൽക്കാലിക ഷെഡുകൾ തകർന്നും നഷ്ടമുണ്ട്‌.   സ്റ്റോക്കുണ്ടായിരുന്ന ചകിരിനാരും കയറും ഉപയോഗശൂന്യമായി.  
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top