16 September Monday

കാറിന്‌ പിന്നില്‍ ലോറിയിടിച്ച് ചുരത്തിൽ ഗതാഗതം മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

ചുരത്തിൽ ലോറിയിടിച്ച്‌ തകർന്ന കാർ

 താമരശേരി

ഒമ്പതാം വളവിനുതാഴെ ചുരമിറങ്ങിവരികയായിരുന്ന കാറിൽ  ലോറിയിടിച്ച്‌ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന ലോറിക്കടിയിലേക്ക് കാര്‍ ഇടിച്ചുകയറി പൂര്‍ണമായും തകര്‍ന്നു.  ഇതോടെ ചുരത്തില്‍  ഒന്നര മണിക്കൂര്‍ ഗതാഗതം  സ്തംഭിച്ചു. രാവിലെ ഒമ്പതിനാണ്‌ അപകടം.  ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും താമരശേരി ട്രാഫിക് പൊലീസും സ്ഥലത്തെത്തി. അടിവാരത്തുനിന്നും ക്രെയിനെത്തിച്ച് വാഹനങ്ങള്‍ മാറ്റി പത്തരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രധാന വാർത്തകൾ
 Top