17 September Tuesday

പിക്കപ്പ് മറിഞ്ഞ് പയ​മ്പ്രയിൽ 7 വിദ്യാർഥിനികൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

പയമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിൽ അപകടത്തിൽപ്പെട്ട പിക്കപ്പ് ജീപ്പ്

കക്കോടി
സ്‌കൂൾ​ പരിസരത്ത്​ അമിത ലോഡുമായി ഇറക്കം ഇറങ്ങവേ പിക്കപ്പ്‌​ ജീപ്പ്​  നിയന്ത്രണംവിട്ട്​ മറിഞ്ഞ്​ ഏഴ്​ വിദ്യാർഥിനികൾക്ക്​​ പരിക്ക്. പയ​മ്പ്ര ഗവ. ഹയർസെക്കൻഡറി സ്​കൂളിൽ​ തിങ്കളാഴ്​ച രാവിലെ 9.30 നാണ്‌ അപകടം​. എ​ട്ടാം ക്ലാസ്​  വിദ്യാർഥിനികൾക്കാണ്​ പരിക്കേറ്റത്​. കിരാലൂർ പുതിയോടത്ത്​ താഴത്ത്​ മണിയുടെ മകൾ നന്ദന മണി, പയ​മ്പ്ര വേങ്ങപ്പറ്റ അബ്​ദുൽസലാമിന്റെ മകൾ നാജിയ പർവീൻ, പടിഞ്ഞാറ്റുംമുറി താടമ്പത്ത്​ സദാനന്ദന്റെ മകൾ സ്വാതി, കിഴക്കുംമുറി ചന്ദനംചേരി സുധാകരന്റെ മകൾ അവന്തിക, പടിഞ്ഞാറ്റുംമുറി തൊറയിൽ അനിൽകുമാറിന്റെ മകൾ ആതിര, കിഴക്കുംമുറി മേണൊത്ത്​ പുറായിൽ ഹഷീദിന്റെ മകൾ റന ഫാത്തിമ, കക്കോടി ഇളയിടത്ത്​ താഴത്ത്​ ഗോപിയുടെ മകൾ നന്ദന ഗോപി എന്നിവർക്കാണ്​ പരിക്കേറ്റത്​. 
പിക്കപ്പ്​വാൻ  ഡ്രൈവർക്കും കരാറുകാരനും പരിക്കുണ്ട്‌.  പഴയ സ്‌കൂൾ കെട്ടിടം പൊളിച്ച മരത്തടികളുമായി സ്​കൂളിൽനിന്നുള്ള   ഇറക്കം ​ഇറങ്ങവേ​ പിക്കപ്പ് ജീപ്പിന്റെ നിയന്ത്രണംവിട്ട്​  വിദ്യാർഥികൾക്കിടയിലേക്ക്​​ നീങ്ങുകയായിരുന്നു. പിക്കപ്പ്‌​ ഇടിച്ച വിദ്യാർഥികൾ സമീപത്തെ ഓടയി​ലേക്ക്​ വീഴുകയുംചെയ്​തു.    വണ്ടിക്കും ഓടയ്‌ക്കും ഇട യിൽ  കുടുങ്ങിയ  രണ്ടു വിദ്യാർഥികളെ നാട്ടുകാരും അധ്യാപകരും വെള്ളിമാട്​കുന്ന്​ ഫയർ ആൻഡ്​ റെസ്​ക്യുവിൽനിന്നെത്തിയ സേനയും  ചേർന്ന്‌ ​​ പുറത്തെടുത്തു. 
പരിധിയുടെ ഇരട്ടി  ലോഡ്​ കയറ്റിയതിനാൽ അവ നീക്കംചെയ്​ത്​​ വണ്ടിയുയർത്തിയാണ്​ വിദ്യാർഥികളെ പുറത്തെടുത്തത്​. കെട്ടിടം പൊളിച്ചുനീക്കിയ കരാറുകാരനും, ഡ്രൈവർക്കുമെതിരെ സ്‌കൂൾ പിടിഎ ചേവായൂർ പൊലീസിൽ പരാതി നൽകി. മീഞ്ചന്തയിൽനിന്നും ബീച്ചിൽനിന്നും നരിക്കുനിയിൽനിന്നും എത്തിയ ഫയർ ആൻഡ്​ റെസ്​ക്യു സേനയും ചേവായൂർ പൊലീസും പരിക്കേറ്റ വിദ്യാർഥികളെ മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ വിദ്യാർഥിനികളെ ആശുപത്രിയിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ സന്ദർശിച്ചു.  

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top