20 November Wednesday

ചെയർമാനെ തടയൽ: നടപടി വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
വടകര
പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ നഗരസഭാ ചെയർമാനേയും വൈസ്‌ ചെയർമാനേയും ഉദ്യോഗസ്ഥരേയും തടഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.  കൗൺസിലർ പി ബിജുവാണ്‌ വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്‌.    ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ അഭ്യർഥനമാനിച്ച്‌ വീടുകളിൽ വെള്ളം കയറുന്നതിന്‌ കാരണമായ നികത്തിയ തോട്‌ സന്ദർശിക്കാനാണ്‌   ചെയർമാൻ ഐസ്‌ റോഡിന്‌ സമീപം എത്തിയത്‌.   പതിനഞ്ചോളംപേർ  ചെയർമാനേയും   കൂടെയുള്ളവരേയും തടയുകയായിരുന്നു.  കാർ തടഞ്ഞുവച്ചതോടെ ചെയർമാൻ കാൽനടയായി സഞ്ചിക്കേണ്ടിയും വന്നു. ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും സമൂഹ മധ്യത്തിൽ അപമാനിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ അംഗങ്ങൾ ആവശ്യപ്പെട്ടു.

 

പ്രധാന വാർത്തകൾ
 Top