21 October Monday

ദുരിതാശ്വാസത്തിലെ വിദ്യാർഥി മാതൃക

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

വിലാതപുരം എൽപി സ്‌കൂൾ വിദ്യാർഥികൾ ‘മിഠായിക്കുട’ത്തിൽ ശേഖരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറുന്നു

വടകര
പ്രളയ ദുരിതാശ്വാസത്തിൽ മാതൃകയായി വിദ്യാർഥികൾ. മേമുണ്ട ഹയർസെക്കൻഡറി സ്‌കൂളിലെ  എട്ടാം തരം വിദ്യാർഥികളായ ആദിഷ് ബാബു, ഹൃദയ് കിരൺ, ജെ എസ്‌  അലൻ, ഒമ്പതാം ക്ലാസ്‌  വിദ്യാർഥിയായ നജ ഫാത്തിമ എന്നിവർ പ്രളയദുരിതാശ്വാസം നൽകി മാതൃകയായി. 
 യുഎസ്‌എസ്‌  നേടിയ ആദിഷ് ബാബു തന്റെ മൂന്നുവർഷത്തെ സ്കോളർഷിപ്പ് തുക 4500 രൂപ മുൻകൂറായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.  യുഎസ്‌എസ്‌ ജേതാവായ ഹൃദയ് കിരൺ തനിക്ക് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള കഴിഞ്ഞ മാസം അനുമോദനത്തിൽ നൽകിയ 1000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.  അലൻ ജെ എസും, നജ ഫാത്തിമയും തങ്ങളുടെ പണക്കുടുക്ക മുഴുവനായി ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വിദ്യാർഥികൾ തുക പ്രധാനാധ്യാപകൻ പി ശശികുമാറിന്‌ കൈമാറി. വിലാതപുരം എൽപി സ്കൂളിലെ നാലാംക്ലാസ്‌ വിദ്യാർഥികൾ  ‘മിഠായിക്കുട’ത്തിൽ ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറി.   രോഗത്താൽ ദുരിതമനുഭവിക്കുന്നവർക്ക് സ്കൂൾ വാർഷികത്തിന് നൽകാൻ തീരുമാനിച്ച പണമാണ്‌ നൽകിയത്‌.  3223 രൂപ പ്രധാനാധ്യാപകൻ  ജയചന്ദ്രന്‌ കൈമാറി. തൊണ്ടികുളങ്ങര എൽപി സ്‌കൂൾ വിദ്യാർഥികൾ ഒരു ദിവസം കൊണ്ട്‌ സമാഹരിച്ച 10,000 രൂപ അധ്യാപിക പി എൻ ജിലു തഹസിൽദാർ കെ കെ  രവീന്ദ്രന്‌ കൈമാറി. എളമ്പിലാട് എടത്തിക്കുനി സാലിയുടെ മകൾ ഹുദ നൗറിൻ തന്റെ സ്വർണമോതിരം  ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി. ഫണ്ട്‌ ശേഖരിക്കാൻ വീട്ടിലെത്തിയ സിപിഐ എം പ്രവർത്തകർക്കാണ്‌ മോതിരം കൈമാറിയത്‌.  ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നാലു ലക്ഷം രൂപയുടെ കിറ്റ് കൈമാറി.
 
പ്രധാന വാർത്തകൾ
 Top