18 September Saturday

പ്രാദേശിക ടൂറിസം പദ്ധതികൾ നടപ്പാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

പെരുവൻമാട് തോട് പുനരുജ്ജീവന പദ്ധതി പൂർത്തീകരണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു

ഫറോക്ക് 
ഓരോ പ്രദേശത്തേയും പ്രാദേശിക സാധ്യതകൾ ഉപയോഗപ്പെടുത്തി  ടൂറിസം പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫറോക്ക് കരുവൻതിരുത്തി പെരുവൻമാട്  തോട്  പുനരുജ്ജീവന പദ്ധതി പൂർത്തീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ കൂട്ടായ്മയിൽ പുനരുദ്ധരിച്ച പെരുവൻമാട് തോട് 68.27 ലക്ഷം രൂപ ചെലവിട്ട് ആഴം കൂട്ടി പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചാണ് പുനരുജ്ജീവനപദ്ധതി പൂർത്തിയാക്കിയത്.  തോട് ഉപയോഗപ്പെടുത്തി മത്സ്യം വളർത്തലും ടൂറിസവുമുൾപ്പെടെയുള്ള ബഹുമുഖ പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നത്.
 ഫറോക്ക് നഗരസഭാധ്യക്ഷൻ എൻ സിഎ റസാഖ് അധ്യക്ഷനായി. ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി പ്രകാശ്, മുനിസിപ്പൽ അസി.എൻജിനിയർ അഭിലാഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ കുമാരൻ , കെ പി നിഷാദ്, ഇ കെ താഹിറ, കൗൺസിലർമാരായ കെ എം അഫ്സൽ, കെ ഷൈനി, ഹെൽത്ത് ഇൻസ്പെക്ടർ കെ വത്സൻ, കെ ടി അഷ്‌കർ, ശൈസി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top