20 September Monday

പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക സമർപ്പിക്കാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021
നാദാപുരം
നാദാപുരം മണ്ഡലത്തിലെ  എല്ലാ പഞ്ചായത്തുകളും വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനുതകുന്ന പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കി ഒരാഴ്ചക്കുള്ളിൽ ഡിടിപിസിക്ക് നൽകാൻ പ്രോജക്ട്‌ ഓഫീസർ നിർദേശം നൽകി.   ഓരോ പഞ്ചായത്തിലും ടൂറിസം കേന്ദ്രങ്ങൾ എന്ന  മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ നാദാപുരത്ത്  ചേർന്ന അവലോകന യോഗത്തിലാണ്‌ തീരുമാനം.    
   നരിപ്പറ്റ, തൂണേരി, കാവിലുംപാറ പഞ്ചായത്തുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള പ്രോജക്ട്‌ ഡിടിപിസിക്ക് കൈമാറിയിട്ടുണ്ട്. മലയോര പഞ്ചായത്തുകളായ വാണിമേൽ, നരിപ്പറ്റ, കാവിലുംപാറ എന്നിവിടങ്ങളിലെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ  ഉൾപ്പെടുത്തി മണ്ഡലത്തെ ടൂറിസം വകുപ്പിന്റെ ഭൂപടത്തിൽ ചേർക്കും. ഒരു പഞ്ചായത്തിൽ ഒരു ടൂറിസം  കേന്ദ്രം എന്നതിലുപരി രണ്ടും, മൂന്നും പഞ്ചായത്തുകൾ ചേർന്നും പദ്ധതി നടപ്പാക്കാൻ പഞ്ചായത്തുകൾ തയ്യാറാവണം.  എടച്ചേരി  പഞ്ചായത്തിൽ മയ്യഴി പുഴ കേന്ദ്രീകരിച്ച്‌ ജല ഗതാഗതം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോട്ടുജെട്ടികളുടെ നിർമാണം പുരോഗമിക്കുന്നു.   നാദാപുരം മണ്ഡലം കേന്ദ്രീകരിച്ചുള്ള മറ്റു സാധ്യതകളെ കുറിച്ച് പഠിക്കാൻ വിപുലമായ യോഗം വിളിച്ചുചേർക്കും. 
നാദാപുരം അതിഥി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ  ഇ കെ വിജയൻ എംഎൽഎ  അധ്യക്ഷയായി. 
ഡിടിപിസി പ്രോജക്ട്‌ സെക്രട്ടറി സി പി ബീന, മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും തൂണേരി, കുന്നുമ്മൽ ബ്ലോക്ക് പ്രസിഡന്റുമാരും  പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top