24 August Saturday

വനം അദാലത്ത് ആഗസ്ത‌് 19ന്

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019
കോഴിക്കോട‌്
വനസംബന്ധ പരാതികൾ പരിഹരിക്കാൻ  വനംവകുപ്പ്  ആഗസ്ത‌് 19ന് അദാലത്ത‌് നടത്തും.  താമരശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിനകത്തെ കോൺഫറൻസ് ഹാളിൽ രാവിലെ 10നാണ‌് അദാലത്ത‌്. അദാലത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനുള്ള പരാതികൾ  22 മുതൽ ആഗസ്ത‌് 10 വരെ  മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പെടെ സമർപ്പിക്കണം. 
   പരാതി സ്വീകരിക്കുന്ന സ്ഥലം, ഫോൺ നമ്പർ എന്നീ ക്രമത്തിൽ: 1) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, ആറാം നില, കോഴിക്കോട്  - 0495 2374450, 2) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, കുറ്റ്യാടി പി ഒ, കോഴിക്കോട് 0496 2598320, 3) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, പെരുവണ്ണാമുഴി റെയിഞ്ച്, പെരുവണ്ണാമുഴി പിഒ,  0496 2666788, 4) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, താമരശേരി പിഒ, 0495 2223720, 5) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ടിമ്പർ സെയിൽസ് ഡിവിഷൻ, വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സ്, മാത്തോട്ടം, അരക്കിണർ പിഒ, - 0495 2414702, 6) ഗവ. ടിമ്പർ ഡിപ്പോ, ചാലിയം, ചാലിയം പിഒ, - 0495 2472995, 7) അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ,  സോഷ്യൽ ഫോറസ‌്ട്രി, വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സ്, മാത്തോട്ടം, അരക്കിണർ പിഒ,  0495 2416900, 8) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, സോഷ്യൽ ഫോറസ‌്ട്രി റെയിഞ്ച്, മിനി സിവിൽ സ്റ്റേഷൻ, വടകര - 0495 2522900.
അദാലത്തിൽ വനം വകുപ്പ് മന്ത്രിയും വനം വകുപ്പ് ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കും. പരാതികൾ സമർപ്പിച്ചവർ നിർബന്ധമായും പങ്കെടുക്കണം.
പ്രധാന വാർത്തകൾ
 Top