14 August Sunday

ആശുപത്രി ജീവനക്കാരുടെ 
സുരക്ഷിതത്വം ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

 വടകര

ആശുപത്രി വികസന സമിതിക്ക് കീഴിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയും ജോലി സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ്‌ സൊസൈറ്റീസ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന സെക്രട്ടറി പി പി പ്രേമ ഉദ്ഘാടനംചെയ്തു. വിനീത അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി കെ സുരേഷ് ബാബു, ജില്ലാ സെക്രട്ടറി ടി എം സുരേഷ് കുമാർ, എ കെ ബാലൻ, സുധീഷ് പേരാമ്പ്ര, എം വി വാസുദേവൻ, എ കുഞ്ഞിരാമൻ, രശ്മി കൊയിലാണ്ടി, ഷെർലി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top