31 July Saturday

പള്ളിക്കരയിൽ വീണ്ടും 
ആർഎസ്എസ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

അക്രമം നടന്ന അനിൽകുമാറിന്റെ വീട് പൊലീസ് പരിശോധിക്കുന്നു

 പയ്യോളി 

  സിപിഐ എം തിക്കോടി നോർത്ത്‌ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ പള്ളിക്കരയിലെ അനിൽകുമാർ കരുവാണ്ടിയെ ആർഎസ്എസുകാർ വീണ്ടും ആക്രമിച്ചു. രാവിലെ 8.30 ഓടെ വീടിന്റെ ഉമ്മറത്ത് പല്ല് തേക്കുകയായിരുന്ന അനിൽകുമാറിനെ ഒരു പ്രകോപനവുമില്ലാതെയാണ്‌ ആർഎസ്എസ് പ്രവർത്തകനായ പ്രജിത്ത് ആക്രമിച്ചത്‌.  അനിൽകുമാറിന്റെ അയൽവാസിയാണ് പ്രജിത്ത്. കല്ലേറിൽനിന്ന്‌ രക്ഷനേടാൻ അനിൽകുമാർ 
 ഓടി വീടിനകത്ത്‌ കയറുകയായിരുന്നു. കല്ലേറിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. ജൂൺ  ഒന്നിനും അനിൽകുമാറിനെ ഇയാൾ ആക്രമിച്ചിരുന്നു. ഈ കേസിൽ ഒളിവിലായിരുന്ന പ്രജിത്ത് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യംനേടി പുറത്തിറങ്ങിയതാണ്.
 പയ്യോളി പൊലീസ് ഇൻസ്പെക്ടർ  കെ കൃഷ്ണൻ, എസ്ഐ  വി വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്  സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.   കാനത്തിൽ ജമീല എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി ചന്തു, ഏരിയാ സെക്രട്ടറി എം പി ഷിബു, ലോക്കൽ സെക്രട്ടറി പി ജനാർദനൻ എന്നിവർ വീട് സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top