08 August Saturday

അറിവിന്റെ വാതായനങ്ങൾ തുറന്ന‌് വായനാദിനാചരണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
വടകര
വായനയുടെ  പ്രസക്തിയും സന്ദേശവും വിളിച്ചോതി വിദ്യാലയങ്ങളിൽ വായനാദിനം ആചരിച്ചു. അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിൽ വായനാവാരാഘോഷം കഥാകൃത്ത‌് വി ആർ സുധീഷ‌് ഉദ‌്ഘാടനം ചെയ‌്തു. ഒരോ വായനയും ഒരോ അനുഭവമാണെന്നും വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ വിപുലമായ വായന ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കുള്ള ലൈബ്രറി പുസ‌്തക വിതരണവും വി ആർ സുധീഷ‌് നിർവഹിച്ചു. പിടിഎ പ്രസിഡന്റ‌് നവാസ‌് നെല്ലൊളി അധ്യക്ഷനായി. പ്രധാനാധ്യാപകൻ എ ടി കെ ഭരതൻ, ശിവദാസ‌് പുറമേരി, പ്രിൻസിപ്പൽ ഇൻ ചാർജ‌് സുനിത എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥി ലാമിയ ലൈബ്രറിയിലേക്ക‌് പുസ‌്തകങ്ങൾ നൽകി. 
മടപ്പള്ളി ഗവ. ഗേൾസ‌് ഹയർ സെക്കൻഡറി സ‌്കൂളിൽ എഴുത്തുകാരൻ സജീവൻ ചെമ്മരത്തൂർ ഉദ‌്ഘാടനം ചെയ‌്തു.  പ്രിൻസിപ്പൽ സി കെ നിഷ, വൈസ‌് പ്രിൻസിപ്പൽ കെ പി ധനേഷ‌്, രാജീവൻ, രാജൻ എന്നിവർ സംസാരിച്ചു.
ഓർക്കാട്ടേരി എംഇഎസ‌് പബ്ലിക‌് സ‌്കൂളിൽ കെ കെ മെയ‌്തു ഉദ‌്ഘാടനം ചെയ‌്തു. പ്രിൻസിപ്പൽ സുനിൽ അധ്യക്ഷനായി. ശിവദാസ‌് കുനിയിൽ, പി എൻ റഫീഖ‌് എന്നിവർ സംസാരിച്ചു. കവിത സ്വാഗതവും സുജുത നന്ദിയും പറഞ്ഞു. 
ഒഞ്ചിയം എൽപി സ‌്കൂളിൽ വായനാവാരാഘോഷം കെ പി രാഘവൻ ഉദ‌്ഘാടനം ചെയ‌്തു. രബിത അധ്യക്ഷയായി. കവി പരിചയ പരിപാടി, വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു.
ആറങ്ങോട്ട‌് എംഎൽപി സ‌്കൂളിൽ എം ജനാർദനൻ ഉദ‌്ഘാടനം ചെയ‌്തു. കെ സവിത അധ്യക്ഷയായി. ക്വിസ‌് മത്സരം, വായനകുറിപ്പ‌് മത്സരം, പുസ‌്തക–-പത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു. 
മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ യുപി വിഭാഗം വിദ്യാർഥികൾ ക്ലാസ‌് റൂം ലൈബ്രറിയിലേക്ക് ശേഖരിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങലും വിദ്യാരംഗം കലാവേദിയുടെ ഉദ്ഘാടനവും കവി  ഗോപിനാരായണൻ നിവഹിച്ചു.  പ്രധാനാധ്യാപകൻ പി ശശികുമാർ അധ്യക്ഷനായി. പി വത്സൻ, ആർ പി വിനോദ്കുമാർ എന്നിവർ സംസാരിച്ചു
പാലയാട‌് നമ്പർ വൺ എൽപി സ‌്കൂളിൽ എം ടി രാജൻ ഉദ‌്ഘാടനം ചെയ‌്തു. പി അബ്ദുറഹിമാൻകുട്ടി അധ്യക്ഷനായി. ഇ കെ സാബിറ സ്വാഗതവും കെ കെ സന്ധ്യ നന്ദിയും പറഞ്ഞു.
കുരിക്കിലാട‌് യുപി സ‌്കൂളിൽ വായനാ വാരാചരണം പ്രധാനാധ്യാപിക ടി കെ വാസന്തി ഉദ‌്ഘാടനം ചെയ‌്തു. എം എ‌ം രാജൻ, ടി ടി സൽഗുണൻ എന്നിവർ സംസാരിച്ചു.  പഴയകാല പത്രങ്ങളുടെ പ്രദർശനം നടത്തി. ക്വിസ‌് മത്സരം, കവിതാ രചനാ മത്സരം എന്നിവയുമുണ്ടായി.
കീഴൽ യുപി സ്കൂളിൽ കവി ഗോപീ നാരായണൻ ഉദ‌്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ഡി ഗിരിജ അധ്യക്ഷനായി. കെ വി സത്യൻ, കെ ശ്രീജൻ, പി പ്രവീൺ, പി രമേശൻ, ഫൈസൽ മല്ലച്ചേരി, അനുപമ എന്നിവർ സംസാരിച്ചു. കെ എസ് ജയന്തി സ്വാഗതംപറഞ്ഞു. 
വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂ‌ളിൽ വായനാദിനാചരണം എം ഹരീന്ദ്രൻ ഉദ്ഘാടനംചെയ‌്തു. പ്രധാനാധ്യാപകൻ ടി കെ രവീന്ദ്രൻ അധ്യക്ഷനായി. കെ അനിത, വി വി രസിന, പ്രണശ്രീ, കൃഷ്ണപ്രിയ, അഭിനവ് എന്നിവർ സംസാരിച്ചു.
മേപ്പയിൽ ഈസ്റ്റ് എസ്ബി സൂളിൽ വായനദിനാഘോഷം ഇ വി വത്സൻ ഉദ്ഘാടനംചെയ‌്തു. കെ ഗീതാലക്ഷ്മി അധ്യക്ഷയായി. സി എം ഷാജി സ്വാഗതവും കെ ഇ പ്രീത നന്ദിയും പറഞ്ഞു.
മണിയൂർ യുപി സ്‌കൂളിൽ എ ശശിധരൻ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാരംഗം കലാസാഹിത്യവേദി ചെയർപേഴ്‌സൺ എസ്‌ വിസ്‌മയ അധ്യക്ഷയായി.  സ്‌കൂൾ ലൈബ്രററി വിതരണ ഉദ്‌ഘാടനവും ക്ലാസ്‌ ലൈബ്രററി സജീകരണവും നടന്നു.  ദേവനന്ദ മനോജ്‌ സ്വാഗതവും ഗിരിധർ ബി നമ്പ്യാർ നന്ദിയും പറഞ്ഞു. നാടൻ പാട്ടും കവിതാ പാരായണവും  കലാപരിപാടികളുമുണ്ടായി.
മടപ്പള്ളി ജിവിഎച്ച്എസ്എസിൽ വായനാ വാരാഘോഷം, വിദ്യാരംഗം കലാസാഹിത്യ വേദി, പരിഷ‌്കരിച്ച ക്ലാസ് ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം കവി പി രാമൻ നിർവഹിച്ചു. പ്രധാനാധ്യാപകൻ വി പി പ്രഭാകരൻ അധ്യക്ഷനായി. കെ വി സജയ് മുഖ്യപ്രഭാഷണം നടത്തി. ടി പി സുരേഷ്ബാബു, കെ ടി ദിനേശ്, ടി ടി ഷൈനി എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ വിഷ്ണുപ്രിയ, അനിവേദ, അഗ്നിവേശ് എന്നിവരുടെ കാവ്യാലാപനവും ഉണ്ടായി.
ഓർക്കാട്ടേരി കെകെഎം ഗവ. ഹൈസ്കൂളിൽ വിദ്യാരംഗം കലാസമിതി സംഘടിപ്പിച്ച വായനോത്സവം അനൂപ് അനന്തൻ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക കെ ബേബി അധ്യക്ഷയായി. അഖിലേന്ദ്രൻ നരിപ്പറ്റ, പി കെ സുമ, കെ രാധാകൃഷ്ണൻ, വി കെ സതീശൻ, സി കെ അനിത, സായിറാം കൃഷ്ണ, നന്ദന കൃഷ്ണ എന്നിവർ സംസാരിച്ചു. ബി നിയ വായനാദിന പ്രതിജ്ഞ ചൊല്ലി. നൈതിക, ദേവനന്ദ, സായൂജ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.
ദേവർകോവിൽ 
ആയിരം ചെറുപുസ്തകങ്ങൾ തയ്യാറാക്കി കെവികെഎംഎം യുപി സ്കൂളിൽ വായനാ ദിനാഘോഷത്തിന് തുടക്കമായി. 4 മുതൽ 7വരെയുള്ള ക്ലാസിലെ കുട്ടികളാണ‌് കുഞ്ഞുകഥകളും കവിതകളും വായനാനുറുങ്ങുകളും ഉൾപ്പെടുത്തി ചെറുപുസ്തകങ്ങൾ തയ്യാറാക്കിയത്. മാനേജർ വി കെ അബ്ദുൽമജീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പി വി രാജേന്ദ്രൻ അധ്യക്ഷനായി. വി ലീന, പി ഷിജിത്ത്, ജ്യോതി ഭാസ്കർ, കെ പി ശ്രീജിത്ത്, സി കെ സാജിദ, കെ കെ സഹദ്, പി സി അഭിരാം എന്നിവർ സംസാരിച്ചു. പി എൻ പണിക്കർ അനുസ്മരണം, പുസ്തക സമർപ്പണം, അക്ഷരവൃക്ഷം, ചിത്ര പ്രദർശനം, പുസ്തക പരിചയം, വായനാദിന ക്വിസ് എന്നിവയും സംഘടിപ്പിച്ചു. 
കുറ്റ്യാടി 
മൊകേരി ഗവ. കോളേജ് ലൈബ്രറി നേതൃത്വത്തിൽ വായനാ പക്ഷാചരണവും സെമിനാറും നടത്തി. വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഡോ. എ കെ യൂസഫ് അധ്യക്ഷനായി. എ കെ വിനീഷ്, അശ്വിനി എന്നിവർ സംസാരിച്ചു. ഡോ. അരുൺലാൽ സ്വാഗതവും കെ എം സജില നന്ദിയും പറഞ്ഞു.
നാദാപുരം
നാദാപുരം ഗവ. യുപി സ്കൂളിൽ വായനാ വാരാഘോഷത്തിന്റെ ഭാഗമായി ‘അമ്മക്കൊരു പുസ്തകം’ പദ്ധതി കവി എ കെ പീതാംബരൻ ഉദ‌്ഘാടനം ചെയ‌്തു. പദ്ധതിയുടെ ഭാഗമായി അമ്മമാർക്ക‌് ലൈബ്രറി പുസ്തകം വിതരണംചെയ്തു. ഇനിമുതൽ ആഴ്ചയിലൊരിക്കൽ അമ്മമാർക്ക‌് കുട്ടികളുടെ ക്ലാസിലെത്തി പുസ്തകങ്ങൾ വാങ്ങിക്കാം. ചടങ്ങിൽ പ്രധാനാധ്യാപിക കെ കെ വിജയലക്ഷ്മി അധ്യക്ഷയായി. എം കെ അഷ്റഫ്, ടി വി കുഞ്ഞബ്ദുള്ള, പി പ്രമോദ്, പി കെ നസീമ, കെ ഷൈനി എന്നിവർ സംസാരിച്ചു. 
പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം സാഹിത്യവേദി ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച വായനദിനാചരണം കവയിത്രി അജിത മുക്കാളി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക എം കെ ശോഭ അധ്യക്ഷയായി. വി രവി, കെ ഷൈനി, എസ് ആർ സുപ്രിയ വർമ, സ്നേഹ എന്നിവർ സംസാരിച്ചു. കഥ, കവിതാ രചന മത്സരങ്ങളും നടത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top