11 December Wednesday

ജില്ലയിൽ വായനാ പക്ഷാചരണത്തിന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

വായനാ പക്ഷാചരണം ജില്ലാതല ഉദ്‌ഘാടനത്തിന്‌ എത്തിയ കവി പി കെ ഗോപി കുട്ടികളുമായി സൗഹൃദം പങ്കിടുന്നു

 കോഴിക്കോട‌്

അക്ഷരവെളിച്ചം പകർന്ന‌് വായനപക്ഷാചരണത്തിന‌് തുടക്കം.  ‘പുൽക്കൊടിയുടെ പുസ്തകം' എന്ന സ്വന്തം കവിത അവതരിപ്പിച്ച് കവി പി കെ ഗോപി ജില്ലാ ഉദ‌്ഘാടനം നിർവഹിച്ചു.  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ കെ സുരേഷ‌് കുമാർ അധ്യക്ഷനായി.   
സർക്കാർ നേതൃത്വത്തിൽ പി എൻ പണിക്കർ ഫൗണ്ടേഷൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ‌് പരിപാടി. മാനാഞ്ചിറ ബിഇഎം ഗേൾസ് ഹയർ സെക്കൻഡറി സ‌്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ കല വായനദിന സന്ദേശം നൽകി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് എൻ ശങ്കരൻ, പി എൻ  പണിക്കർ ഫൗണ്ടേഷൻ പ്രതിനിധി ഇ വി ഉസ്മാൻകോയ, ജൂനിയർ റെഡ്ക്രോസ് ജില്ലാ സെക്രട്ടറി കെ വി ഗംഗാധരൻ എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ സ്വാഗതവും ബിഇഎം ഗേൾസ് സ്‌കൂൾ ‌പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന മെലിൻഡ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top