08 July Wednesday

കെഎസ്‌ആർടിസി ബസ്‌ സർവീസ്‌ ഇന്നുമുതൽ

സ്വന്തം ലേഖകൻUpdated: Wednesday May 20, 2020
 
കോഴിക്കോട്‌
ജില്ലയിൽ കെഎസ്‌ആർടിസി ബസ്സുകൾ ബുധനാഴ്‌ച മുതൽ സർവീസ്‌ നടത്തും.    ജില്ലക്കകത്ത്​ മാത്രം  രാവിലെ ഏഴ് ‌മുതൽ രാത്രി ഏഴുവരെയാണ്‌ ബസ്‌ ഓടുക. നിലവിലുള്ള ടിക്കറ്റ്‌ നിരക്കിന്റെ ഇരട്ടിയാകും ഈടാക്കുക.  ശാരീരിക അകലം പാലിച്ച്​ കോവിഡ്‌  മാനദണ്ഡങ്ങളോടെയാകും സർവീസ്. 
തൊട്ടിൽപ്പാലം–കോഴിക്കോട്‌, വടകര –-കോഴിക്കോട്‌, താമരശേരി –-കോഴിക്കോട്,‌ ബാലുശേരി –-കോഴിക്കോട് എന്നിങ്ങനെ പ്രധാന റൂട്ടുകളിലെല്ലാം സർവീസ്‌ നടത്തുമെന്ന്‌ ജില്ലാ ട്രാൻസ്‌പോർട്ട്‌ ഓഫീസർ ജോഷി ജോൺ പറഞ്ഞു.  
നഗരത്തിൽനിന്ന്​ മെഡിക്കൽ കോളേജിലേക്കും സർവീസുണ്ടാകും. പരമാവധി 30 പേരെയാണ്​ ഒരു ബസിൽ അനുവദിക്കുക. യാത്രക്കാർ വിവിധ സ്​റ്റോപ്പുകളിൽ ഇറങ്ങുന്നതിനനുസരിച്ചാകും പിന്നീട്​ ആളെ കയറ്റുക. ആദ്യദിനത്തിലെ പ്രതികരണമനുസരിച്ച്​​ വരുംദിവസങ്ങളിൽ ഷെഡ്യൂളുകളും സർവീസുകളും വർധിപ്പിക്കും.
പ്രധാന വാർത്തകൾ
 Top