08 July Wednesday

5708 പേര്‍ നിരീക്ഷണത്തില്‍ ആശ്വാസനാൾ

സ്വന്തം ലേഖകൻUpdated: Wednesday May 20, 2020
കോഴിക്കോട് 
ആറുനാളുകൾക്കുശേഷം ജില്ലയിൽ കോവിഡില്ലാത്ത ആശ്വാസദിനം. ചൊവ്വാഴ്‌ച പുതിയ രോഗികളാരുമുണ്ടായില്ല. തുടർച്ചയായ ദിവസങ്ങളിലായി 11 പേർക്ക്‌ രോഗബാധ സ്ഥിരീകരിച്ചശേഷം ഇടവേളയുണ്ടായത്‌ ആരോഗ്യപ്രവർത്തകർക്കും ആശ്വാസമരുളി. 11 കോഴിക്കോട്ടുകാരും ഒരു മലപ്പുറം സ്വദേശിയും ഒരു കാസർകോട്ടുകാരനും കോവിഡ് പോസിറ്റീവായി മെഡി. കോളേജിൽ ചികിത്സ തുടരുന്നു.
ജില്ലയിൽ 5708 പേർ നിരീക്ഷണത്തിലുണ്ട്‌. ചൊവ്വാഴ്‌ച എത്തിയ 13 ഉൾപ്പെടെ 31 പേരാണ് മെഡി. കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 15 പേർ ആശുപത്രി വിട്ടു. 24,159 പേർ നിരീക്ഷണം പൂർത്തിയാക്കിയതായി ഡിഎംഒ ഡോ. വി ജയശ്രീ അറിയിച്ചു. 
ചൊവ്വാഴ്‌ച എത്തിയ 78 പേർ ഉൾപ്പെടെ ആകെ 566 പ്രവാസികളും നിരീക്ഷണത്തിലുണ്ട്‌. ഇതിൽ 222 പേർ ജില്ലാ ഭരണകേന്ദ്രത്തിന്റെ കോവിഡ് കെയർ സെന്ററുകളിലും 330 പേർ വീടുകളിലുമാണ്. 14 പേർ ആശുപത്രിയിലും. വീടുകളിലുള്ളവരിൽ 74 പേർ ഗർഭിണികളാണ്.  
2958 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2934 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2891 ഉം നെഗറ്റീവാണ്. 24 ഫലം ലഭിക്കാനുണ്ട്.
പ്രധാന വാർത്തകൾ
 Top