04 July Saturday

സുഭിക്ഷകേരളം ജില്ലാ പഞ്ചായത്തിന്റെ 10 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

 കോഴിക്കോട്‌ 

ഭക്ഷ്യ സുരക്ഷയ്‌ക്കായി സർക്കാർ പ്രഖാപിച്ച സുഭിക്ഷകേരളം പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് 10 കോടി രൂപ വകയിരുത്തി. നെൽകൃഷി, പച്ചക്കറികൃഷി, സുഫലം വിഷരഹിത ഫലം, വിദ്യാർഥികൾക്ക് പച്ചക്കറികൃഷി, ക്ഷീരഗ്രാമം, പോത്തുകുട്ടി പരിപാലനം, മുട്ടഗ്രാമം, കിടാരിഗ്രാമം, മത്സ്യസഞ്ചാരി, ഹൈടെക് ഡെയ്‌റി ഫാം, മുറ്റത്തെ പൂവൻ, നെൽകൃഷി വികസനം, കൂത്താളി ഫാമിൽ കോൾഡ് സ്‌റ്റോറേജ്, തീറ്റപ്പുൽ കൃഷി, സഞ്ചരിക്കുന്ന അരിമിൽ തുടങ്ങിയ പദ്ധതികൾക്കാണ് സുഭിക്ഷ പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് പത്ത് കോടി രൂപ അനുവദിച്ചത്. 
ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന പഴം, പച്ചക്കറി എന്നിവ ശേഖരിച്ചു വയ്‌ക്കുന്നതിന്‌ കോൾഡ് സ്‌റ്റോറേജ് പദ്ധതി നടപ്പാക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ഫാമുകളിൽ 30 ഏക്കർ ഭൂമിയിൽ പുതിയതായി കൃഷി ആരംഭിക്കും. പച്ചക്കറി, മരച്ചീനി, വാഴ, മഞ്ഞൾ, തീറ്റപ്പുൽ എന്നിവയെല്ലാം ഉൾപ്പെടുത്തും. ഫാമുകളിൽ മികച്ചയിനം വിത്തുകളും തൈകളും സംഭരിച്ചു വിതരണംചെയ്യും. 
350 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചായിരുന്നു ജില്ലാ പഞ്ചായത്ത് യോഗം. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥിരം സമിതി ചെയർമാൻ മുക്കം മുഹമ്മദ്, പി കെ സജിത, സുജാത മനക്കൽ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top