17 September Tuesday

നിയമലംഘനം പിടിയ‌്ക്കാൻ ‘സ‌്പെഷ്യൽ ഡ്രൈവു’മായി പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

 

കോഴിക്കോട‌്
നഗര പരിധിയിലെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ ‘സ‌്പെഷൽ ഡ്രൈവു’മായി സിറ്റി പൊലീസ‌്. ട്രാഫിക‌് നിയമലംഘനകൾ കണ്ടെത്താനായി തിങ്കളാഴ‌്ച മുതൽ വിവിധ മേഖലകളിൽ പൊലീസ‌് ഉദ്യോഗസ്ഥർ മഫ‌്ടിയിൽ  റോഡിലുണ്ടാകും. ഓരോ ദിവസവും പ്രത്യേക സമയം നിശ‌്ചയിച്ചാണ‌് പരിശോധന. അമിത വേഗം,  മദ്യമിച്ച‌് വാഹനം ഓടിക്കൽ, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ‌്, ഇടത‌് വശത്തുള്ള ഓവർടേക്കിങ‌് തുടങ്ങിയവയിൽ നിയമലംഘനം കണ്ടാൽ വാഹനം പിടിച്ചെടുക്കും.   സിറ്റി  പൊലീസ് കമീഷണർ എ വി ജോർജിന്റെ നിർദേശപ്രകാരമാണ‌് സ‌്പെഷൽ ഡ്രൈവ്. സീബ്രാ ലൈനിൽ കൂടി അശ്രദ്ധമായി വാഹനമോടിക്കൽ, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിയ്ക്കൽ, ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതിരിയ്ക്കൽ, നമ്പർ പ്ലേറ്റ് ഇല്ലാതിരിക്കൽ, ഫാൻസി നമ്പർ പ്ലേറ്റുകൾ, സൺ ഫിലിം  ഉപയോഗിക്കൽ എന്നിവക്കെതിരെയും നടപടിയുണ്ടാകും. 
നിയമലംഘനം പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ. 1090ലോ സിറ്റി ട്രാഫിക‌് എൻഫോഴ‌്സ‌്മെന്റ‌് യൂണിറ്റ് വാട്സ് ആപ്പ്   6238488686 എന്ന നമ്പറിലോ അറിയിക്കാം. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top