ഉള്ള്യേരി
കൊയക്കാട് പ്രദേശത്ത് ബിജെപി, ആർഎംപി പ്രവർത്തകർ രാജിവച്ച് സിപിഐ എമ്മിനൊപ്പം. ബിജെപി പ്രവർത്തകരായ പന്നികുഞ്ഞി വയൽ വേലായുധൻ, കുമാരി, ആർഎംപി ലോക്കൽ കമ്മിറ്റി അംഗം ചമ്മുങ്കര ടി കെ സുധീഷ് എന്നിവരാണ് രാജിവച്ചത്.
എൽഡിഎഫ് പൊതുയോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മെഹബൂബ് ഹാരമണിയിച്ച് സ്വീകരിച്ചു. കെ കെ കുട്ടികൃഷ്ണൻ അധ്യക്ഷനായി. പ്രമോദ് കോട്ടൂളി, എ കെ മണി, ഒള്ളൂർ ദാസൻ, മുരളി എന്നിവർ സംസാരിച്ചു.
എം വി ബാലൻ സ്വാഗതം പറഞ്ഞു.