കോഴിക്കോട്
കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ അംഗത്വവിതരണം പൂർത്തിയായി. 4,23,754 അംഗങ്ങളെയാണ് ചേർത്തത്. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ജില്ലാ പ്രസിഡന്റ് എം മെഹബൂബ്, ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ ഷിജു എന്നിവരിൽനിന്ന് അംഗത്വ ലിസ്‌റ്റ് ഏറ്റുവാങ്ങി. കേന്ദ്ര കമ്മിറ്റി അംഗം പി വിശ്വൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി കെ സത്യൻ, ടി പി ദാമോദരൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..