27 May Wednesday

കോര്‍പറേഷൻ ഓഫീസിൽ കടുത്ത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കോഴിക്കോ‌ട്
കോവിഡ് 19 പശ്ചാത്തലത്തിൽ കോർപറേഷൻ ഓഫീസിൽ പൊതുജനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. 31 വരെയാണ് നിയന്ത്രണങ്ങൾ. സന്ദർശകരെയും ജീവനക്കാരെയും മുൻഭാ​ഗത്തെ പ്രധാന കവാടത്തിലൂടെ മാത്രമേ ഉള്ളിലേക്ക് പ്രവേശിപ്പിക്കൂ. അത്യാവശ്യ കാരണങ്ങൾക്ക് അല്ലാതെ ആരും ഓഫീസിൽ വരാൻ പാടില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സ്വീകരിക്കില്ല. വിവാഹ രജിസ്ട്രേഷൻ ഓൺലെെൻ ആയതിനാൽ ആവശ്യക്കാർ ഓഫീസിലെത്തരുത്. ജനന–-മരണ രജിസ്ട്രേഷനുകൾക്ക് ഓഫീസിലെത്താം. 
നികുതി നികുതിയേതര പണം അടയ്‌ക്കുന്നതിനായി എത്തുന്നവർ മുൻഭാ​ഗത്ത് ക്രമീകരിച്ചിരിക്കുന്ന സാനിറ്റെെസർ ഉപയോ​ഗിച്ച് കെെകൾ അണുവിമുക്തമാക്കണം. പൊതുജനങ്ങളും ജീവനക്കാരും കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് വരുന്നവർ കൂട്ടമായി എത്താൻ പാടില്ല. ആവശ്യമെങ്കിൽ മാത്രം ഹിയറിങ്ങിന് ഹാജരാവണം. ഫ്രണ്ട് ഓഫീസിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പാലിച്ച് മറ്റ് സെക്‌ഷനുകളിലേക്ക് പോവാതെ പൊതുജനങ്ങൾ വേ​ഗത്തിൽ തിരിച്ചുപോകണം. കെട്ടിട നിർമാണ പെർമിറ്റുമായി ബന്ധപ്പെട്ട് 300 എം സ്ക്വയർ വരെയും ഇതിന് മുകളിലുള്ളവക്കുവേണ്ടിയുമുള്ള അനുമതിക്കുള്ള അപേക്ഷകൾ സംബന്ധിച്ചോ ഒക്യുപൻസി സർട്ടിഫിക്കറ്റ് സംബന്ധിച്ചോ ആരും ഓഫീസിൽ എത്തരുത്. ഈ അപേക്ഷകളൊന്നും 31വരെ സ്വീകരിക്കില്ല.  ജീവനും സ്വത്തിനും നഷ്ടം ഉണ്ടാകുന്നവ, നിയമപരമായ ബാധ്യതകൾ, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഓഫീസിലെത്താം.
പ്രധാന വാർത്തകൾ
 Top