19 March Tuesday

മൾട്ടിപ്ലക്സ് തിയേറ്റർ കോംപ്ലക്സിസിന്‌ ശിലയിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

 

പേരാമ്പ്ര
പേരാമ്പ്രയിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ മൾട്ടിപ്ലക്സ് തിയേറ്റർ കോംപ്ലക്സിസിന്‌ മന്ത്രി എ കെ ബാലൻ ശിലയിട്ടു. താരത്തിളക്കമല്ല, അഭിനയ മികവ് നോക്കിയാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയമെന്ന് മന്ത്രി  പറഞ്ഞു. മികച്ച നടന്മാരായി വിനായകനും ഇന്ദ്രൻസും തെരഞ്ഞെടുക്കപ്പെട്ടത് ഇതിന്റെ തെളിവാണ്. 
  സമ്പന്ന മുതലാളിമാരുടെ കുത്തകയായിരുന്ന സിനിമാ റിലീസിങ്‌ രംഗം പടിപടിയായി സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ഇടപെടലാണ് ചലച്ചിത്ര വികസന കോർപറേഷൻ നടത്തുന്നത‌്. ജില്ലകളിൽ 50 കോടി രൂപ ചെലവിൽ കലാ സാംസ്കാരിക നായകരുടെ സ്മരണക്കായി കൾച്ചറൽ കോംപ്ലക്സുകൾ നിർമിക്കും. കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലാകും കോംപ്ലക്സ് സ്ഥാപിക്കുക. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 11.35 കോടി രൂപ ചെലവിലാണ് പേരാമ്പ്രയിൽ തിയേറ്റർ സമുച്ചയം നിർമിക്കുന്നത്. സ്ക്രീൻ ഒന്നിൽ 203 ഉം സ്ക്രീൻ രണ്ടിൽ 158 സീറ്റുകളുമുണ്ടാകും. തിയേറ്റർ സമുച്ചയം ഒരു വർഷത്തിനകം ഉദ്ഘാടനം ചെയ്യാൻ കഴിയും. പഞ്ചായത്ത് പ്രസിഡന്റ‌് കെ എം റീന അധ്യക്ഷയായി. കെഎസ്എഫ്ഡിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ വി തദ്ദേവൂസ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ കെ കുഞ്ഞമ്മത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ‌് കമ്മറ്റി ചെയർപേഴ്സൺ സുജാത മനക്കൽ, അംഗം എ കെ ബാലൻ, ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ‌് കെ പി ബിജു, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ എം കുഞ്ഞമ്മത്, ബ്ലോക്ക‌്പഞ്ചായത്തംഗം വി കെ സുനീഷ്, പഞ്ചായത്തംഗം മിനി പൊൻപറ, പി എം ലതിക, എൻ പി ബാബു, എ കെ ചന്ദ്രൻ, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, പി കെ എം ബാലകൃഷ്ണൻ, കെ സജീവൻ, സുരേഷ്ബാബു, വി കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. കെഎസ്എഫ്ഡിസി മാനേജിങ‌് ഡയറക്ടർ ദീപ ഡി നായർ സ്വാഗതവും പി എ മോഹൻ കുമാർ നന്ദിയും പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top