25 May Wednesday

ഗ്രന്ഥാലയത്തിന്റെ ജനൽ 
എറിഞ്ഞു തകർത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞ് തകർത്ത ആവള ടി ഗ്രന്ഥാലയത്തിന്റെ 
ജനലുകൾ

പേരാമ്പ്ര, 
ആവള മഠത്തിൽ മുക്കിലെ ആവള ടി ഗ്രന്ഥാലയത്തിന്റെ ജനൽ ചില്ലുകൾ സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞ്‌ തകർത്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വായനശാല കമ്മിറ്റി ആവശ്യപ്പെട്ടു. സാംസ്കാരിക സ്ഥാപനങ്ങൾക്കെതിരെയുള്ള സാമൂഹ്യവിരുദ്ധരുടെ അക്രമണത്തിൽ പ്രതിഷേധിക്കണമെന്നും പ്രതികളെ കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top