Deshabhimani

വ്യാപാരികൾ പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 12:49 AM | 0 min read

കോഴിക്കോട്  
ഞായറാഴ്ച ജില്ലയിൽ കോൺഗ്രസ്‌ ആഹ്വാനംചെയ്‌ത ഹർത്താലിന്റെ മറവിൽ നഗരത്തിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലും വ്യാപാര സ്ഥാപനങ്ങൾക്കുനേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. വ്യാപാരഭവനിൽനിന്ന് ആരംഭിച്ച പ്രകടനം മാവൂർ റോഡ് വഴി പുതിയ ബസ്‌ സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധയോഗം ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽ കുമാർ ഉദ്ഘാടനംചെയ്തു.
ചാനലുകാരെ വിളിച്ചുവരുത്തി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വലിയ ഷോറൂമുകളിലേക്കോ ഹർത്താൽ അനുകൂലികൾ പോയില്ല. അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് എം ബാബുമോൻ അധ്യക്ഷനായി. യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര, എ വി എം കബീർ, ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട് എന്നിവർ സംസാരിച്ചു.

 



deshabhimani section

Related News

0 comments
Sort by

Home