30 October Friday
കേന്ദ്രസർക്കാർ വഞ്ചന

മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

എലത്തൂർ എസ്ബിഐക്ക് മുന്നിൽ മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറി വി കെ മോഹൻദാസ് പ്രതിഷേധദിനം ഉദ്ഘാടനംചെയ്യുന്നു

വെസ്റ്റ്ഹിൽ
കേന്ദ്രസർക്കാരിന്റെ  വഞ്ചനക്കെതിരെ മത്സ്യത്തൊഴിലാളികൾ  പ്രതിഷേധദിനം ആചരിച്ചു.  മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിൽ   ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ  സമരം നടന്നു. എലത്തൂർ എസ്ബിഐക്ക് മുന്നിൽ ജില്ലാ സെക്രട്ടറി വി കെ മോഹൻദാസ് ഉദ്ഘാടനംചെയ്തു. കെ സുന്ദരേശൻ അധ്യക്ഷനായി. സി പി ഹരിദാസൻ സംസാരിച്ചു.
കിസാൻ ക്രെഡിറ്റ് കാർഡിറക്കി മത്സ്യത്തൊഴിലാളികൾക്ക്‌ വായ്പനൽകാതെ കബളിപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയായിരുന്നു  പ്രതിഷേധം. കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പദ്ധതിയാണ് കെസിസി വായ്പ. ഇതനുസരിച്ച് മത്സ്യഫെഡിൽ അഫിലിയേറ്റ്ചെയ്ത്‌ പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളി വികസനക്ഷേമ സംഘങ്ങൾ വഴിയും നേരിട്ടും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ വായ്പക്ക് അപേക്ഷനൽകി. മത്സ്യത്തൊഴിലാളി കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ സ്വീകരിക്കാത്ത ബാങ്കുകളുടെ  സമീപനത്തിനെതിര  ദേശസാൽകൃത ബാങ്കുകൾക്ക് മുന്നിലായിരുന്നു സമരം. 
കൊയിലാണ്ടിയിൽ നടന്ന സമരം സിഐടിയു എരിയാ സെക്രട്ടറി കെ എം ഷാജി, തലക്കുളത്തൂരിൽ ജില്ലാ കമ്മിറ്റിയംഗം ടി കെ വിജയൻ, പാവങ്ങാട് കെ സുന്ദരേശൻ,  പുതിയങ്ങാടിയിൽ സംസ്ഥാന കമ്മിറ്റിയംഗം ടി പി അംബിക,  ചാലിയത്ത് സംസ്ഥാന കമ്മിറ്റിയംഗം എ ഹസ്സൻ  എന്നിവർ ഉദ്‌ഘാടനംചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top