12 November Tuesday

സ്‌മരണപുതുക്കി പൊലീസുകാരുടെ കൂട്ട ഓട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

രക്തസാക്ഷി അനുസ്‌മരണത്തിന്റെ ഭാഗമായി നാദാപുരം പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടഓട്ടം.

നാദാപുരം
കൃത്യനിര്‍വഹണത്തിനിടെ മരണപ്പെട്ടവരുടെ അനുസ്മരണാര്‍ഥം കൂട്ടഓട്ടം സംഘടിപ്പിച്ച്‌ പൊലീസ്. നാദാപുരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു കൂട്ടയോട്ടം.   പൊലീസ് സ്‌റ്റേഷനില്‍ നിന്നാരംഭിച്ച ഓട്ടം ചേലക്കാട് സമാപിച്ചു.സബ് ഡിവിഷണല്‍ എ എസ് പി അങ്കിത്ത് അശോകന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.സി ഐ കെ പി സുനില്‍ കുമാര്‍, എസ് ഐ എന്‍ പ്രജീഷ്, അഡീ. എസ് ഐ കെ എം രവി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രധാന വാർത്തകൾ
 Top