14 October Monday

എ കെ ജി ഓഡിറ്റോറിയം ഉദ്‌ഘാടനം ഒക്ടോ. 1ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024
കോഴിക്കോട്‌
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരൻ സ്‌മാരകത്തോടനുബന്ധിച്ച്‌ നിർമിച്ച എ കെ ജി ഓഡിറ്റോറിയം ഒക്ടോബർ ഒന്നിന്‌ ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ നാലരക്ക്‌ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും. ജില്ലയിലെ സിപിഐ  എം അംഗങ്ങളിൽനിന്ന്‌ മാത്രം സംഭാവന സ്വീകരിച്ചാണ്‌ ആധുനിക സൗകര്യങ്ങളോടെ ഓഡിറ്റോറിയം പണിതത്‌. 
കോടിയേരി അനുസ്‌മരണ ദിനമായ ഒന്നിന്‌ നടക്കുന്ന പരിപാടിയിൽ എൽഡിഎഫ്‌ സംസ്ഥാന കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌ തുടങ്ങിയ നേതാക്കളും പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top