19 September Thursday

രാമൻപുഴയോരം 
ഇടിഞ്ഞുതീരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

രാമൻപുഴയിൽ പുഴ ഗതിമാറി ഒഴുകി തുരുത്ത് രൂപപ്പെട്ട നിലയിൽ

ബാലുശേരി
ബാലുശേരി മണ്ഡലത്തിലെ പ്രധാന പുഴയായ രാമൻപുഴ മരങ്ങൾ കടപുഴകി വീണും മണ്ണിടിഞ്ഞും നശിക്കുന്നു. പുഴയോരത്തുള്ള വലിയ മരങ്ങളാണ് പുഴയിലേക്ക് വീണുകിടക്കുന്നത്. പലയിടങ്ങളിലും തുരുത്ത് രൂപപ്പെട്ടതിനാൽ പുഴയുടെ സ്വാഭാവിക ഒഴുക്ക് ഇല്ലാതായി. 
മണലും മണ്ണും നിറഞ്ഞതിനാൽ തുടർച്ചയായി മഴ പെയ്താൽ പുഴ കരകവിയും. 3.958 കിലോമീറ്റർ കോട്ടൂർ പഞ്ചായത്തിലൂടെയും ആറ് കിലോമീറ്റർ നടുവണ്ണൂർ പഞ്ചായത്തിലൂടെയും ഏഴ് കിലോമീറ്ററോളം ഉള്ള്യേരി പഞ്ചായത്തിലൂടെയും രാമൻപുഴ ഒഴുകുന്നുണ്ട്. മുത്തപ്പൻകുണ്ട്, വാകയാട്ട് വയൽ താഴെ, അറയ്ക്കൽ താഴെ തുടങ്ങിയ സ്ഥലങ്ങളിൽ മരങ്ങളും പ്ലാസ്റ്റിക് മാലിന്യവുമാണ്. കുളിക്കാനും അലക്കാനും കഴിയുന്ന നിരവധി കടവുകൾ വിസ്മൃതിയിലായി. പലയിടങ്ങളിലും കിലോമീറ്ററുകൾ ദൂരം പുഴയോരം ഇടിഞ്ഞിട്ടുണ്ട്. 
നവകേരളം കർമപദ്ധതിയുടെ ഭാഗമായി രാമൻപുഴ പുനരുജ്ജീവനത്തിന് കെ എം സച്ചിൻദേവ് എംഎൽഎ നേതൃത്വംകൊടുത്ത് കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബ്ലോക്ക് ശിൽപ്പശാലയും പഞ്ചായത്ത് ശിൽപ്പശാലയും പൂർത്തിയായി. ഓരോ പഞ്ചായത്തിലെയും പദ്ധതിയ്ക്കായുള്ള റിപ്പോർട്ട് തയ്യാറാക്കി. സർക്കാർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി പുനരുജ്ജീവനം സാധ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top