താമരശേരി
ചുരത്തിൽ പാർസൽ ലോറി താഴ്‌ചയിലേക്ക് മറിഞ്ഞ് കർണാടക സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്. ചുരം ഒമ്പതാം വളവിൽ ഞായർ രാത്രി 11നായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി സംരക്ഷണഭിത്തി മറികടന്ന് മരത്തിലിടിച്ച് കൊക്കയിലേക്ക് പതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കർണാടക സ്വദേശികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി വൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..