28 October Thursday
ലൈഫ് മിഷൻ

മഞ്ഞക്കടവ് എസ് ടി കോളനിയിലെ കുട്ടികളും 
ഓൺലൈനിലായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

കൂടരഞ്ഞി പഞ്ചായത്ത്‌ മഞ്ഞക്കടവ് എസ് ടി കോളനിയിലെ ഇന്റർനെറ്റ് 
കണക്‌ഷൻ പ്രസിഡന്റ് ജോസ് തോമസ് മാവറ സ്വിച്ച് ഓൺ ചെയ്യുന്നു

മുക്കം
കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് എസ്ടി കോളനിയിൽ ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കി. കോളനിയിലെ വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാനായി കോളനിയിലെ ജനവിദ്യാ കേന്ദ്രത്തിലാണ്  സൗകര്യമെത്തിച്ചത്. ഇതിനായി മൂന്നു കിലോമീറ്ററോളം കേബിൾ വലിച്ചാണ് കണക്‌ഷൻ എത്തിച്ചത്.  49 കുടുംബങ്ങൾക്ക്  പദ്ധതി പ്രയോജനപ്പെടും.  
കോളനിയിൽ നടന്ന  ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് തോമസ് മാവറ സ്വിച്ച് ഓൺ നിർവഹിച്ചു.  വാർഡ് മെമ്പർ ജെറിന റോയ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റോസിലി, സീന ബിജു തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top