28 October Thursday

ബ്രാഞ്ച്‌ സെക്രട്ടറിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച 
ലീഗ്‌ പ്രവർത്തകർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

സല്‍മാന്‍, ഷഫീഖ്

താമരശേരി 
താമരശേരി കുടുക്കിലുമ്മാരത്ത്‌ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗത്തെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ലീഗ് പ്രവർത്തകർ അറസ്റ്റിൽ. യൂത്ത്‌ ലീഗ്‌ ചുടലമുക്ക്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ അരീക്കൽ സൽമാൻ, ചുടലമുക്ക്‌ മൂലത്ത്‌മണ്ണിൽ ഷഫീഖ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.  വെള്ളിയാഴ്‌ച രാത്രി പത്തോടെയാണ്‌ സിപിഐ എം കരിങ്ങമണ്ണ ബ്രാഞ്ച്‌ സെക്രട്ടറിയും പരപ്പൻപൊയിൽ ലോക്കൽ കമ്മിറ്റിയംഗവുമായ അരയേറ്റകുന്നുമ്മൽ മുഹമ്മദ്‌ നവാസിനെ പ്രതികൾ കുത്തിപ്പരിക്കേൽപ്പിച്ചത്‌. 
 വെള്ളിയാഴ്‌ച ചുടലമുക്കിൽവച്ച്‌  നവാസിനെ അക്രമിച്ചത്‌. ഷെഫീക്ക് നവാസിനെ പിന്നിൽനിന്ന്‌ പിടിച്ചുവയ്‌ക്കുകയും സൽമാൻ കുത്തുകയുമായിരുന്നു.   നവാസ്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top