21 October Wednesday

വി മുരളീധരൻ രാജിവയ്‌ക്കണം: ഡിവൈഎഫ്‌ഐ പ്രതിഷേധ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

സ്വർണ കള്ളക്കടത്ത് കേസിൽ കേന്ദ്ര മന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആദായ നികുതി ഓഫീസിന് മുന്നിൽ നടത്തിയ സമരം സംസ്ഥാന ട്രഷറർ എസ് കെ സജീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്   സംസ്ഥാനത്തൊട്ടാകെ യുവാക്കളുടെ പ്രതിഷേധം. ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ സംഘടിപ്പിച്ചു. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്വർണക്കടത്ത് കേസിൽ തുടക്കം മുതൽതന്നെ നയതന്ത്രബാഗേജ്‌ അല്ലെന്ന്‌‌ വി മുരളീധരനും ബിജെപിയും ബിജെപിയെ പിന്തുണയ്‌ക്കുന്ന  മാധ്യമങ്ങളും സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന്‌ മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട്‌ ആദായനികുതി ഓഫീസിന്‌ മുന്നിൽ സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷ്‌  ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം ടി കെ സുമേഷ്‌ അധ്യക്ഷനായി. എം വൈശാഖ്‌ സ്വാഗതവും വി പ്രശോഭ്‌ നന്ദിയും പറഞ്ഞു. കോവിഡ്‌ മാനദണ്ഡം പാലിച്ചായിരുന്നു പ്രതിഷേധം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top