31 October Saturday

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകുന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കോഴിക്കോട്
മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ വൈകുന്നതായി ആരോപണം. രണ്ടാഴ്ചകൊണ്ട് ലഭിക്കേണ്ട റിപ്പോർട്ട് ഒരുമാസം കഴിഞ്ഞാലും ലഭിക്കുന്നില്ല എന്നാണ് മരണമടഞ്ഞവരുടെ ബന്ധുക്കൾ പരാതിപ്പെടുന്നത്‌.  കരിപ്പൂർ വിമാനത്താവള ദുരന്തത്തെ തുടർന്ന് ആശുപത്രിയിൽ ആഗസ്‌ത്‌ 23 ന് മരിച്ച നരിപ്പറ്റ സ്വദേശിയുടെ  പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചത് കഴിഞ്ഞ 17നാണ്.  
അതേസമയം ഫോറൻസിക് വിഭാഗത്തിലെ റിപ്പോർട്ട് തയ്യാറാക്കുന്ന ഓഫീസിൽ കോവിഡ് മൂലം ജീവനക്കാരുടെ കുറവും മൃതദേഹങ്ങളുടെ എണ്ണവും കൂടിയതുമാണ് റിപ്പോർട്ട് വൈകാൻ കാരണമാകുന്നത്‌. നഷ്ടപരിഹാര കേസ്, ആശ്രിതർക്ക് ആനുകൂല്യം തുടങ്ങി പല ആവശ്യങ്ങൾക്കും റിപ്പോർട്ട്‌ വൈകുന്നത്‌ കാലതാമസമുണ്ടാക്കുന്നു.
 വിമാന ദുരന്തത്തിൽ മരിച്ച എല്ലാവരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഫോറൻസിക് വകുപ്പിൽ സമയബന്ധിതമായി തയ്യാറാക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി അതത് പൊലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ ജില്ലക്ക്‌ പുറത്തുള്ളവ മെഡിക്കൽ കോളേജ് പൊലീസ് ഏറ്റുവാങ്ങി കൈമാറുന്നു. ഫോറൻസിക്  ഓഫീസിൽനിന്ന് ജൂലൈ വരെയുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ മുഴുവൻ നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top