കോഴിക്കോട്
കേരള ദിനേശ് ഓണം വിപണന മേളക്ക് തുടക്കം. പാവമണി റോഡിൽ പൊലീസ് ക്ലബ്ബിലാണ് മേള. 25ന് സമാപിക്കും. കോട്ടൺ ലിനൻ ഷർട്ടുകൾ, ബെഡ്‌ഷീറ്റ്, കുടകൾ, തേങ്ങ ലഡു, നന്നാറി സിറപ്പ്, പ്രഥമൻ കിറ്റ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ 10 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. കോർപറേഷൻ സ്‌റ്റേഡിയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം കൈത്തറി മേള, കൊടുവള്ളി സഹകരണ ബാങ്ക് സ്‌റ്റാൾ എന്നിവിടങ്ങളിലും വിലക്കുറവ് ലഭിക്കും.
ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു ഉദ്‌ഘാടനം ചെയ്‌തു. മാർക്കറ്റിങ് മാനേജർ സന്തോഷ് മുല്ലപ്പള്ളി അധ്യക്ഷനായി. എസ്‌ഐ ഹരീഷ്, രവി, വിനോദൻ, സനോജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..