19 September Thursday
എംഎൽഎയ്‌ക്ക് ബിഗ് സല്യൂട്ട്

യുഡിഎഫ് പഞ്ചായത്തംഗത്തിന്റെ പോസ്റ്റ് വൈറലായി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
നാദാപുരം
പ്രളയ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകിയ   മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയെന്ന് വിവരിച്ച് എടച്ചേരിപഞ്ചായത്തിലെ കോൺഗ്രസ്‌ അംഗത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി.  ഇ കെ വിജയൻ എംഎൽഎയ്‌ക്ക്‌  ബിഗ് സല്യൂട്ട് നൽകി ഫേസ്‌ബുക്കിലെഴുതിയ പോസ്റ്റാണ്‌ വൈറലായത്. ആറാം വാർഡ് മെമ്പർ നിജേഷ് കണ്ടിയിലാണ് എംഎൽഎയുടെ അർപ്പണ ബോധത്തെ മറയില്ലാതെ പ്രശംസിച്ചത്. പ്രളയപ്പെയ്ത്തിൽ വാർഡിലെ ചാത്തോത്ത് കുമാരന്റ വീടിന് മുകളിൽ മരം വീണിരുന്നു. ഇരച്ച് കയറുന്ന വെള്ളത്തിനിടയിൽ വീട് സംരക്ഷിക്കാൻ റോഡിലേക്ക് ഓടിയ കുമാരൻ എംഎൽഎയുടെ വാഹനത്തിന് കൈകാട്ടി. വാഹനം നിർത്തി എംഎൽഎ സഹപ്രവർത്തകരോടൊപ്പം വീട്ടിലെത്തി വീടിന് മുകളിൽ വീണ മരം മുറിച്ച് മാറ്റി.  ഏറെ ശ്രമകരമായിട്ടായിരുന്നു വീടിന് മുകളിൽ വീണ മരം മുറിച്ച് നീക്കി വീട് തകരാതെ നിർത്തിയത്.
 
പ്രധാന വാർത്തകൾ
 Top