28 September Tuesday

കടന്നപ്പുറത്ത് കുഞ്ഞിരാമൻ രക്തസാക്ഷി ദിനം
സമുചിതമായി ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

കടന്നപ്പുറത്ത് കുഞ്ഞിരാമൻ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം സമർപ്പിക്കുന്നു

 കുറ്റ്യാടി 

നരിപ്പറ്റയിലും പരിസര പ്രദേശങ്ങളിലും കർഷക തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ കൈവേലി അങ്ങാടിയിൽ വെച്ച് ദാരുണമായി കൊലചെയ്യപ്പെട്ട കടന്നപ്പുറത്ത് കുഞ്ഞിരാമൻ രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. 1977 ജൂലൈ 18നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 
ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടന്നു. രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്‌പചക്രം സമർപ്പിച്ചു. സുധീഷ് എടോനി അധ്യക്ഷനായി. കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. കെ കെ സുരേഷ്, ടി പി പവിത്രൻ, കെ ബാബു, എ കെ നാരായണി, വി ടി നാണു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top