20 August Tuesday

ആയിരങ്ങളുടെ കരുത്തിൽ എസ‌്എഫ‌്ഐ മാർച്ച‌്

സ്വന്തം ലേഖികUpdated: Friday Jul 19, 2019

ഇനിയുമുറക്കെ.. എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടന്ന ഡിഡിഇ ഓഫീസ്‌ മാർച്ചിൽ മുദ്രാവാക്യം മുഴക്കുന്ന പെൺകുട്ടികൾ

കോഴിക്കോട‌്
പത്രങ്ങളുടെയും ചാനലുകളുടെയും നുണക്കോട്ടകളെ തകർത്തെറിഞ്ഞ‌് വിദ്യാർഥികളുടെ ഉജ്വല മാർച്ച‌്. എസ‌്എഫ‌്ഐ നേതൃത്വത്തിൽ നടന്ന അവകാശപത്രിക മാർച്ചിൽ പതിനായിരക്കണക്കിന‌് വിദ്യാർഥികൾ അണിനിരന്നു. തിരുവനന്തപുരം സെക്രട്ടറിയറ്റിലേക്കും  ജില്ലാ കേന്ദ്രങ്ങളിലേക്കുമായിരുന്നു മാർച്ച‌്. ‌അടുത്തിടെയുണ്ടായ  സംഘർഷത്തെ തുടർന്ന‌് അടച്ചിട്ട  യൂണിവേഴ‌്സിറ്റി കോളേജിൽനിന്ന‌് പെൺകുട്ടികളുൾപ്പെടെ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടസൗകര്യം ഉറപ്പുവരുത്തുക, ആരോഗ്യ വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ അനുവദിക്കുക, സ്വകാര്യ മാനേജ്‌മെന്റുകളുടെ പീഡനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുക, സർവകലാശാലാ പരീക്ഷകളുടെ ഫലപ്രഖ്യാപനം സമയബന്ധിതമാക്കുക, മുഴുവൻ കലാലയങ്ങളിലും സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ജനാധിപത്യ വേദികൾ രൂപീകരിക്കുന്നതിനും നിയമനിർമാണം നടത്തുക,  റാഗിങ‌്, മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുക, എസ്‌സി, എസ്ടി, ഒബിസി മറ്റു പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുക തുടങ്ങി 51 ഇന ആവശ്യമാണ‌് പത്രികയിലുള്ളത‌്. അവകാശപത്രിക കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക‌് സമർപ്പിച്ചിരുന്നു. 
സെക്രട്ടറിയറ്റിലേക്ക‌് നടന്ന മാർച്ച‌് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനു ഉദ്ഘാടനംചെയ‌്തു.
ജില്ലയിലെ വിവിധ സ‌്കൂളുകളിൽനിന്നും കോളേജുകളിൽനിന്നുമുള്ള വിദ്യർഥികൾ പങ്കെടുത്ത മാർച്ച‌് മലബാർ ക്രിസ‌്ത്യൻ കോളേജ‌് പരിസരത്തുനിന്ന‌് ആരംഭിച്ചു. ഡിഡി ഓഫീസിന‌് മുന്നിൽ പൊലീസ‌് തടഞ്ഞു.
 സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ‌് ഉദ‌്ഘാടനംചെയ‌്തു. സംസ്ഥാന കമ്മിറ്റി അംഗം എം കെ ബിബിൻ രാജ് അധ്യക്ഷനായി. ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, എസ‌്എഫ‌്ഐ സംസ്ഥാന കമ്മിറ്റി അംഗം എം സിനാൻ ഉമ്മർ, ജില്ലാ ജോ. സെക്രട്ടറിമാരായ ബി സി അനുജിത്ത്, കെ വി അനുരാഗ്, എം ടി മുഹമ്മദ് ഇർഷാദ്, വൈസ‌്പ്രസിഡന്റ‌് എസ് ബി അക്ഷയ്, ജില്ലാ സെക്രട്ടറിയറ്റ‌് അംഗം എം ആതിര എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി അതുൽ സ്വാഗതവും  വൈസ് പ്രസിഡന്റ‌് വി എം മഞ്ജിമ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top