23 August Friday
അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ റിബലുകൾ രംഗത്ത്‌

നാദാപുരത്ത‌് മുസ്ലിംലീഗ‌് കോൺഗ്രസ‌് പോര‌് മുറുകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
നാദാപുരം 
നാദാപുരം അർബൻ ബാങ്ക് ഡയറക്ടർമാരുടെ തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗ്, കോൺഗ്രസ‌് സ്ഥാനാഥികൾക്ക് റിബലുകൾ രംഗത്ത‌്. ഇതോടെ യുഡിഎഫിൽ മുസ്ലീംലീഗും കോൺഗ്രസും തമ്മിൽ പോര് മുറുകി.  മുസ്ലിം ലീഗ് നേതാവ് ബംഗ്ലത്ത് മുഹമ്മദ് ചെയർമാനും കോൺഗ്രസ‌് നേതാവ് സി വി കുഞ്ഞികൃഷ്ണൻ വൈസ് ചെയർമാനുമായ ഡയറക്ടർ ബോർഡാണ് ഭരണസമിതി. 
ഈ ഭരണസമിതിയുടെ കാലാവധി പൂർത്തിയായതോടെയാണ് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത‌്. മുസ്ലീംലീഗ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, വയലോളി അബ്ദുള്ള, എം പി സൂപ്പി എന്നിവരാണ് ഔദ്യോഗിക സ്ഥാനാർഥികൾ. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനൽ സെക്രട്ടറി സി കെ നാസർ, കെഎംസിസി നേതാവ് എ കെ മൂസ എന്നിവരാണ് ലീഗിന്റെ റിബൽ സ്ഥാനാർത്ഥികൾ. 
ബംഗ്ലത്ത് മുഹമ്മദും ലീഗ് സ്വതന്ത്രൻ ജയരാമ കുറുപ്പും എതിരില്ലാതെ ജയിച്ചു. ഡിസിസി സെക്രട്ടറി അരയില്ലത്ത് രവി, എരിഞ്ഞിക്കൽ വാസു, വി വി റിനീഷ് എന്നിവരും കോൺഗ്രസ‌് പക്ഷത്ത‌് നിന്ന‌് നോമിനേഷൻ സമർപ്പിച്ചിട്ടുണ്ട്. ഡിസിസി സെക്രട്ടറി അഡ്വ. യു പി ബാലകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് എ സജീവൻ എന്നിവരുടെ നാമനിർദേശ പത്രിക സൂഷ്മ പരിശോധനയിൽ തള്ളിപ്പോയത് കോൺഗ്രസിന് വൻ തിരിച്ചടിയായി. 
മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് തന്നെ മത്സരത്തിനിറങ്ങിയതോടെ നിലവിലെ ചെയർമാൻ സ്ഥാനവും മാറുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം.
പ്രധാന വാർത്തകൾ
 Top