05 August Thursday

ഇന്ധന വിലവർധന: 21ന്‌ ഗതാഗത 
സ്തംഭനസമരം

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021
കോഴിക്കോട്‌
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടും  കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ചും - സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ  തിങ്കളാഴ്‌ച  ഗതാഗത സ്തംഭനസമരം. പകൽ 11 മുതൽ 11.15 വരെ - എല്ലാ മോട്ടോർ വാഹനങ്ങളും  നിർത്തിയിടും.  25 പഞ്ചായത്ത്‌ കേന്ദ്രത്തിലും നഗരസഭകളിലെ 40 കേന്ദ്രത്തിലും കോർപറേഷനിൽ 250 കേന്ദ്രങ്ങളിലും സമരം നടക്കും.   സമരം വിജയിപ്പിക്കാൻ എല്ലാ തൊഴിലാളികളോടും വാഹന ഉടമകളോടും - സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർ ടി ദാസൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top