31 July Saturday
- ദേശീയ സാമ്പിള്‍ സര്‍വേ

ഗൃഹസന്ദര്‍ശനം തിങ്കളാഴ്ച പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021
കോഴിക്കോട്‌
കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളിൽ വിവിധ ദേശീയ സാമ്പിൾ സർവേകൾക്കായുള്ള ഗൃഹസന്ദർശനം തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഡയറക്ടർ അറിയിച്ചു. സർവേ നടക്കുന്ന സ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങളെ മുൻകൂട്ടി വിവരമറിയിക്കും. തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ മാത്രംവ്യാപാരസ്ഥാപനങ്ങളിലും ഫാക്ടറികളിലുംനിന്ന് വിവരം ശേഖരിക്കും. കാറ്റഗറി സി, ഡി പ്രദേശങ്ങളിൽ ഉടൻ സർവേ  ആരംഭിക്കില്ല. ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്ന എന്യൂമറേറ്റർമാർ ടെലിഫോൺ വിവരശേഖരണം തുടരും.  കോവിഡ് മാനദണ്ഡം പൂർണമായി പാലിച്ചായിരിക്കും ഫീൽഡ് സന്ദർശനം .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top