21 August Wednesday

ട്രാഫിക്ക‌് പരിഷ‌്കരണം; ഒപ്പുശേഖരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

 

വടകര
വടകരയിൽ നടപ്പിലാക്കിയ ട്രാഫിക്ക‌് പരിഷ‌്കരണം പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ട‌് വടകരയിൽ ഒപ്പുശേഖരണം നടത്തി. വടകരയിൽ നിന്നും ആരംഭിക്കുന്ന പേരാമ്പ്ര, കൊയിലാണ്ടി, കൊളാവിപ്പാലം ഭാഗങ്ങളിൽ നിന്നുള്ള ബസ‌് സർവീസ‌് ലിങ്ക‌് റോഡിൽ നിന്നും മാറ്റി പഴയ ബസ‌് സ‌്റ്റാന്റിൽ നിന്നും തന്നെ സർവീസ‌് പുനഃരാരംഭിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ജില്ലാ ബസ‌് ആന്റ‌് എഞ്ചിനീയറിങ്ങ‌് വർക്കേഴ‌്സ‌് യൂണിയൻ സിഐടിയു വടകര ഏരിയാ കമ്മറ്റി നേതൃത്വത്തിലാണ‌് പൊതുജനങ്ങളിൽ നിന്നും ഒപ്പു ശേഖരണം നടത്തിയത‌്. 
ഇക്കഴിഞ്ഞ ജനുവരി 14 മുതലാണ‌് വടകരയിൽ നിന്നും കൊയിലാണ്ടി ഭാഗങ്ങളിലേക്ക‌് പോവുന്ന സ്വകാര്യ ബസുകൾ ലിങ്ക‌് റോഡിൽ നിന്നും സർവീസ‌് നടത്തണമെന്ന തീരുമാനം ഉണ്ടായത‌്. മഴക്കാലം തുടങ്ങിയതോടെ ഈ ഭാഗത്തേക്ക‌് പോവുന്ന യാത്രക്കാർക്ക‌് മഴയത്ത‌് കയറി നിൽക്കാൻ ആവശ്യമായ ഷെൽട്ടറുകളോ, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യമോ, തൊഴിലാളികൾക്ക‌് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യമോ ഇല്ലെന്ന‌് യൂണിയൻ നേതാക്കൾ പറഞ്ഞു. ലിങ്ക‌് റോഡിൽ നിന്നുള്ള സ്വകാര്യ ബസ‌് സർവീസുകൾ പഴയ ബസ‌് സ‌്റ്റാന്റിൽ  നിന്നും പുനഃരാരംഭിക്കാത്ത പക്ഷം പ്രക്ക്ഷോഭ സമര പരിപാടികളുമായി മുന്നോട്ട‌് പോകുമെന്നും ഭാരവാഹികൾ പറഞ്ഞു. കെ വി രാമചന്ദ്രൻ, എ സതീശൻ, പി പ്രമോദ‌്, എ കെ ഗണേശൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top