03 July Sunday

നന്മയ്ക്ക് പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

റോഡിൽ വീണ അരി വയോധികന്‌ പെറുക്കിക്കൊടുക്കുന്ന വി പി പ്രദീപൻ (ഫയൽ ചിത്രം)

വടകര
റോഡിൽ വീണ്‌ ചിതറിയ അരി സഞ്ചിയിൽ വാരിയിടാൻ സഹായിച്ച പൊലീസുകാരന്റെ   നന്മമനസ്സിന് ദേശീയ പുരസ്കാരം. വടകര ട്രാഫിക് യൂണിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി പി പ്രദീപനാണ് ദേശീയ മനുഷ്യാവകാശ വെൽഫെയറിന്റെ ഈ വർഷത്തെ ശ്രേഷ്ഠ സേവ മാനവ് പുരസ്‌കാരം. 
കോവിഡ്‌ കാലത്ത്‌  സഞ്ചിയിൽ അരിയുമായി പോകുകയായിരുന്ന വയോധികന്റെ കൈയിൽനിന്ന്‌ സഞ്ചി പൊട്ടി അരി റോഡിൽ വീഴുകയായിരുന്നു. അഞ്ച്‌ വിളക്ക്‌ ജങ്‌ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്ന പ്രദീപൻ അരിയെല്ലാം പെറുക്കിക്കൂട്ടി കൊടുക്കുകയായിരുന്നു. ഈ  ചിത്രം  വൈറലായി.    പലരും നവ മാധ്യമങ്ങളിലും മറ്റും പങ്കുവച്ചു. പത്രത്താളുകളിൽ ഇടംപിടിക്കുകയും ചെയ്തു. പ്രദീപനെ പലരും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.    ഡിഐജി ഹരിശങ്കർ, ചലച്ചിത്ര താരം പത്മശ്രീ മധു, വാവ സുരേഷ് ഉൾപ്പടെ മുപ്പതോളം പേരെയാണ് ഈ വർഷം അവാർഡിനായി തെരഞ്ഞെടുത്തത്‌.  ജൂൺ 26 ന് എറണാകുളത്തു   നടക്കുന്ന ചടങ്ങിൽ  ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനിൽ നിന്ന്‌ അവാർഡ് ഏറ്റുവാങ്ങും. തിരുവള്ളൂർ കന്നിനട സ്വദേശിയായ വലിയ വളപ്പിൽ പ്രദീപന് 2019 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top